121

Powered By Blogger

Saturday, 7 March 2015

റോഡിനോട്‌ അവഗണന; നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്‌ക്ക്‌











Story Dated: Sunday, March 8, 2015 01:54


വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ ആറാം വാര്‍ഡിലുടെ കടന്നു പോവുന്ന കിളിനക്കോട്‌ മിനി കാപ്പില്‍ റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാരുടെ പ്രതിഷേധ കൂ്‌ട്ടായ്‌മ സംഘടിപ്പിച്ചു. പതിനാറ്‌ വര്‍ഷത്തിലധികമായി തകര്‍ന്നു കിടക്കുന്ന റോഡിനോട്‌ ഭരണസമിതി കടുത്ത അവഗണന കാണിക്കുന്നതായി പരാതി വ്യാപകമാണ്‌.


അധികൃതരുടെ അനാസ്‌ഥയും പ്രാദേശിക ലീഗ്‌ നേതൃത്വത്തിന്റെ പ്രതികാര നടപടിയും കാരണം പതിനാറു വര്‍ഷത്തിലധികമായി ഒരു രൂപ പോലും റോഡിനായി അനുവദിച്ചിട്ടില്ല. മൂന്നു ബസ്സുകള്‍ സര്‍വീസ്‌ നടത്തുന്ന റോഡില്‍ കാല്‍നടയാത്ര പോലും ദുസ്സഹമാണ്‌. ലീഗ്‌ കുത്തകയാക്കി വെച്ചിരുന്ന വാര്‍ഡില്‍ എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍ വിജയിച്ചത്‌ അവഗണനയുടെ തോത്‌ വര്‍ദ്ധിപ്പിക്കാനിടയാക്കി.


ഇതിനെ തുടര്‍ന്ന്‌ നിര്‍ധന കുടുംബത്തിനനുവദിച്ച തയ്യല്‍ മെഷീന്‍ തിരിച്ചു വാങ്ങിയതായും കെ.എം.സി.സി പാവങ്ങള്‍ക്കു നല്‍കിയിരുന്ന അരിവിതരണം നിര്‍ത്തലാക്കിയതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. മറ്റു വാര്‍ഡുകളിലെ റോഡു പ്രവര്‍ത്തനങ്ങള്‍ മുഴുവനും ചെയ്‌തു തീര്‍ത്തിട്ടും ഈ വാര്‍ഡിലെ റോഡിനോട്‌ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശക്‌തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സമരസമിതി അംഗങ്ങളായ എം.റാഫി, യു.കെ ബഷീര്‍, ഇ.എം. ഷാഫി എന്നിവര്‍ പറഞ്ഞു.










from kerala news edited

via IFTTT