121

Powered By Blogger

Saturday, 7 March 2015

വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു











Story Dated: Sunday, March 8, 2015 11:22


mangalam malayalam online newspaper

അമ്പലപ്പുഴ: ലോറി മാരുതിവാനില്‍ ഇടിച്ച്‌ വാന്‍ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു. മണ്ണഞ്ചേരി പഞ്ചായത്തില്‍ 22 ാം വാര്‍ഡ്‌ കൃഷ്‌ണവിലാസത്തില്‍ വിജയകുമാറിന്റെ മകന്‍ വിജില്‍കൃഷ്‌ണനാ(ജിത്തു-23) ണ്‌ മരിച്ചത്‌. ദേശീയപാതയില്‍ തോട്ടപ്പള്ളി ആനന്ദേശ്വരം എല്‍.പി സ്‌കൂളിന്‌ സമീപം ഇന്നലെ വൈകിട്ട്‌ 3.30 ഓടെയായിരുന്നു അപകടം. കടകള്‍തോറും ബേക്കറി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന മണ്ണഞ്ചേരി സ്‌റ്റാര്‍ ഫുഡിന്റെ ജീവനക്കാര്‍ സഞ്ചരിച്ച ഓംമ്‌നി വാനാണ്‌ അപടത്തില്‍പ്പെട്ടത്‌. തോട്ടപ്പള്ളിയിലേക്ക്‌ ബേക്കറി സാധനങ്ങളുമായി പോകുമ്പോള്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ്‌ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്‌. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന്‌ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ഗിരിജാകുമാരിയാണ്‌ മാതാവ്‌, ജിജില്‍കൃഷ്‌ണ ഏകസഹോദരന്‍.










from kerala news edited

via IFTTT