Story Dated: Sunday, March 8, 2015 01:54
പാലക്കാട്: എഴക്കാട് ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിന് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച സ്‌കൂള്‍ ബസും കംപ്യുട്ടറും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സ്‌കൂളിന് സമര്‍പ്പിച്ചു. പുതിയ കാലത്തെ പുരോഗതിക്കനുസരിച്ച് സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് വി.എസ് പറഞ്ഞു. സ്‌കൂളില്‍ നിന്ന് ആദ്യമായി ഡോക്‌ടര്‍ ബിരുദം നേടിയ പൂര്‍വ വിദ്യാര്‍ഥി യു.പി. ദിവ്യയെ ചടങ്ങില്‍ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഭാര്‍ഗവി, മുണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത സതീഷ്, ഹേമലത, കെ. മുകുന്ദകുമാര്‍, സി. മഞ്‌ജു, എ.ആര്‍. മുരളീധരന്‍, ടി.ആര്‍. ഷിബി, എം. ബാലകൃഷ്‌ണന്‍, ടി.കെ. രാമദാസ്, സി.വി. അനിത, പി. അബ്‌ദുള്‍ ഖാദര്‍, പുഷ്‌പലത എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ലക്ഷ്‌മണ്‍ സ്വാഗതവും കണ്‍വീനര്‍ എം. ദിനേശന്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT