Story Dated: Sunday, March 8, 2015 12:50
ന്യൂഡല്‍ഹി : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഔട്ട്‌ലുക്ക് വാരികയുടെ സ്‌ഥാപക എഡിറ്ററുമായ വിനോദ് മേത്ത അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകയായ സുമിത പോളാണ് ഭാര്യ.
1995 മുതല്‍ മേത്തയായിരുന്നു ഔട്ട് ലുക്കിന്റെ സഥാപകപത്രാധിപര്‍. പയനിയര്‍, ദ സണ്‍ഡെ ഒബ്‌സര്‍വര്‍, ദ ഇന്‍ഡിപെന്‍ഡന്റ്, ദ ഇന്ത്യന്‍ പോസ്‌റ്റ് എന്നിവയുടെ പത്രാധിപസ്‌ഥാനം വിനോദ് മേത്ത വഹിച്ചിട്ടുണ്ട്.പതിനേഴ് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം 2012 ലാണ് അദ്ദേഹം ഔട്ട്‌ലുക്ക് മാസികയുടെ മുഖ്യ പത്രാധിപ സ്‌ഥാനത്തുനിന്നും പടിയിറങ്ങിയത്.
വിനോദ് മേത്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
from kerala news edited
via IFTTT