121

Powered By Blogger

Saturday, 7 March 2015

ഇടിമിന്നലിനെ തുടര്‍ന്ന്‌ തെങ്ങിനു തീ പിടിച്ചു











Story Dated: Sunday, March 8, 2015 01:54


എടപ്പാള്‍ : ശക്‌തമായ മായ ഇടിമിന്നലിനെ തുടര്‍ന്ന്‌ തെങ്ങു കത്തി. ഇന്നലെ വൈകിട്ട്‌ ഉണ്ടായ ശക്‌തമായ മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലിലാണ്‌ തെങ്ങ്‌ കത്തിയത്‌ .മാണൂര്‍ കട്ടപാടത്ത്‌ അബ്‌ദുള്‍ ഖദറിന്‍റെ വീട്ടിലെ തെങ്ങാണ്‌ കത്തിയത്‌ .കനത്ത മഴയെ തുടര്‍ന്ന്‌ മറ്റു മരങ്ങളിലേയ്‌ക്ക് തീ ആളി പടരാത്തത്‌ വന്‍ അപകടം ഒഴിവാക്കി. അന്തരീക്ഷം ഇരുട്ടു മൂടിയതിനാല്‍ വൈകിട്ട്‌ ആറു മണിയ്‌ക്ക് വന്‍ വെളിച്ചം കണ്ട വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ്‌ തെങ്ങിന്റെ മുകള്‍ഭാഗം കത്തുന്നത്‌ കണ്ടത്‌. ശക്‌തമായ മഴയില്‍ എടപ്പാളിലെ പലയിടങ്ങളിലായി കൃഷിത്തോട്ടങ്ങള്‍ക്ക്‌ ചെറിയ രീതിയില്‍ നാശം സംഭവിച്ചിട്ടുണ്ട്‌ .










from kerala news edited

via IFTTT