Story Dated: Sunday, March 8, 2015 08:19
ജമ്മു: ഹുറിയത്ത് നേതാവ് മസറത്ത ആലത്തെ ജയില്‍മോചിതനാക്കാനുള്ള ജമ്മു കശ്‌മീര്‍ സര്‍ക്കാരിന്റെ നീക്കം വിവാദമാകുന്നു. ക്രിമിനല്‍ കേസുകളിലല്ലാതെ തടവില്‍ കഴിയുന്ന രാഷ്‌ട്രീയ കുറ്റവാളികളെ പുറത്ത് വിടാനുള്ള പുതിയ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത് കൂട്ടുകക്ഷി സര്‍ക്കാരിന്റെ മുന്നണിയായ ബിജെപിയുടെ യുവജനവിഭാഗമാണ്.
നീക്കത്തിനെതിരേ ബിജെിയുടെ യുവവിഭാഗം പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ജമ്മു കശ്‌മീരിലെ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നുമാണ് നേതാക്കള്‍ പറയുന്നത്. മസറത്ത് ആലം ദേശീയ വിരുദ്ധനാണെന്നും കശ്‌മീര്‍ തീവ്രവാദത്തിന് ആക്കം കൂട്ടുന്നത് ഇയാളാണെന്നും ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
ദേശീയസുരക്ഷയ്‌ക്ക് തുരങ്കം വെയ്‌ക്കുകയും ഭീഷണിയാകുകയും ചെയ്യുന്ന ഒരു നേതാക്കളെയും ഒരിക്കലും സഹിക്കേണ്ടതില്ലെന്നാണ് നിലപാട്. മുഖ്യമന്ത്രി മുഫ്‌ത്തി മുഹമ്മദ് സയീദ് ഈ രീതിയിലാണ് നീങ്ങുന്നതെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. കശ്‌മീര്‍ താഴ്‌വരയിലെ കല്ലേറ് കേസിലാണ് മസറത്ത് ആലം തടവിലായത്. കശ്‌മീരില്‍ പുതിയതായി അധികാരത്തില്‍ എത്തിയ ബിജെപി-പിഡിപി സര്‍ക്കാരിന് നേരിടേണ്ടി വരുന്ന ആദ്യ തലവേദന ആയിരിക്കും ഈ വിഷയം.
from kerala news edited
via IFTTT