Story Dated: Sunday, March 8, 2015 06:03
മലയിന്‍കീഴ്: വിളപ്പില്‍ശാല പരുത്തംപാറ കീഴെക്കുന്ന് രാജമ്മ(61)യുടെ വീട് തീകത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. രാജമ്മ പള്ളിയില്‍ പോയിരുന്ന സമയത്താണ് തീപിടുത്ത മുണ്ടായത്. ഷീറ്റ് മേഞ്ഞ വീടിനുള്ളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം അഗ്നിക്കിരയായി. രണ്ടു ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായതായി വില്ലേജ് അധികൃതര്‍ക്ക് രാജമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
വില്ലേജ് ഓഫീസര്‍ സ്‌ഥലത്തെത്തി റിപ്പോര്‍ട്ട് ശേഖരിച്ചിട്ടുണ്ട്. വിളപ്പില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് രാജിന്റെ നേതൃത്വത്തില്‍ രാജമ്മയെ സുരക്ഷിതമായ സ്‌ഥലത്തേക്ക് താല്‍ക്കാലികമായി മാറ്റി താമസിപ്പിച്ചു. റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും നഷ്‌ടപ്പെട്ടവയില്‍ ഉള്‍പ്പെടും.
from kerala news edited
via IFTTT