Story Dated: Sunday, March 8, 2015 07:13
കടപ്ര: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്‌മാന്‍ വിധി നടപ്പാക്കുന്നില്ലെന്നും അയല്‍വാസികള്‍ വസ്‌തുവകകള്‍ നശിപ്പിച്ച് അനധികൃതമായി തന്റെ സ്‌ഥലത്തു കൂടി വഴി വെട്ടിയെന്നുംവിമുക്‌ത ഭടന്റെ പരാതി.
കാരാനിലത്ത് പുത്തന്‍പറമ്പില്‍ ഡാനിയല്‍ തോമസാണ് നീതി തേടി അധികൃര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുന്നത്. പരാതിയില്‍ നടപടിയെടുക്കുന്നതിനു പകരം തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നും ഡാനിയല്‍ പറയുന്നു.
ചേന്നങ്കേരി പാടശേഖരത്തിലേക്കും കുളിക്കടവിലേക്കും പഞ്ചായത്ത് വഴിയുണ്ടെങ്കിലും അത് ഉപയോഗിക്കാതെ അയല്‍വാസികള്‍ സ്വാധീനം ഉപയോഗിച്ച് തന്റെ സ്‌ഥലത്തുകൂടി വഴി നിര്‍മിക്കുകയായിരുന്നെന്നാണ് ഡാനിയല്‍ തോമസിന്റെ ആരോപണം. വഴിക്കു വേണ്ടി മരങ്ങളും തൊഴുത്തിന്റെ ഭിത്തിയും മറ്റും നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഈ സ്‌ഥലത്ത് പ്രവേശിക്കുന്നതു വിലക്കുന്ന കോടതി ഉത്തരവുണ്ട് എന്നിട്ടും ശല്യം തുടരുകയാണ്. ഇക്കാര്യങ്ങള്‍ കാണിച്ച് ഉന്നത അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് ഡാനിയല്‍ പറയുന്നു.
from kerala news edited
via IFTTT