Story Dated: Sunday, March 8, 2015 11:58
ദിമാപൂര്‍: നാഗാലാന്റില്‍ ബലാത്സംഗക്കേസില്‍ പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്‌റ്റ് ചെയ്‌തു. വ്യാഴാഴ്‌ചയായിരുന്നു ജനക്കൂട്ടം ജയില്‍ തകര്‍ത്ത് പ്രതിയെ പിടികൂടിയതും കൈകാര്യം ചെയ്‌തു കൊന്നുകളഞ്ഞതും. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.
പ്രതി സയ്യദ് ഫരീദ് ഖാന്റെ വധത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ തിരിച്ചറിയാന്‍ എല്ലാ നടിപടിയും സ്വീകരിക്കുമെന്ന് നാഗാ പോലീസ് ഉദ്യോഗസ്‌ഥര്‍ ദിമാപൂരില്‍ പറഞ്ഞിരുന്നു. നാഗാലാന്റ് അധികൃതര്‍ ശനിയാഴ്‌ച സയ്യദിന്റെ ശരീരം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. പിന്നീട് മൃതദേഹം ജന്മസ്‌ഥലമായ ആസാമിലെ കരിംഗഞ്ചിലേക്ക് കൊണ്ടുപോയി. അതേസമയം ബാദല്‍പൂരില്‍ ഇപ്പോഴും സംഘര്‍ഷാവസ്‌ഥ തുടരുകയാണ്.
സഹോദരന്‍ ഇരയാക്കപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നതായും സയ്യിദിന്റെ സഹോദരന്‍ ജമാല്‍ ഉദ്ദിന്‍ ഖാന്‍ പറഞ്ഞു. തങ്ങള്‍ ഈ മണ്ണിന്റെ മക്കളാണെന്നും ബംഗ്‌ളാദേശികള്‍ അല്ലെന്നും ബംഗാളിമുസ്‌ളീങ്ങള്‍ ആണെന്നും ജമാല്‍ ഉദ്ദീന്‍ പറഞ്ഞു. സെക്കന്റ് ഹാന്റ് കാര്‍ ഡീലറായ 35 കാരന്‍ സയ്യിദ് ഫെബ്രുവരി 23 നും 24 നും പലയിടത്തുവെച്ച് ബലാത്സംഗം ചെയ്‌തതായി ഒരു നാഗാപെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.
from kerala news edited
via IFTTT