Story Dated: Sunday, March 8, 2015 01:54
വേങ്ങര: കടലുണ്ടിപ്പുഴയില്‍ മഞ്ഞേമാടിനും കാളി കടവിനുമിടയില്‍ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി മണലെടുത്ത ഏഴു തോണികള്‍ പിടിച്ചെടുത്തു.
പെരിന്തല്‍മണ്ണ സി.ഐ. റിജു, സ്പെഷ്യല്‍ സ്ക്വാഡ് എസ്.ഐ മനോജ് പറയറ്റ, വേങ്ങര എസ്.ഐ അനില്‍കുമാര്‍ ടി. മേപ്പള്ളി, എ.എസ്.ഐ കെ. രാധാകൃഷ്ണന്, സി.പി.ഒ മിഥുന്, എ.ആര് ക്യാമ്പിലെ പോലീസുകാരായ റഷാദ്, ഷബീറലി, പ്രവീണ്‍, ശരത്, അനീഷ്, ലിജീഷ്, ബൈജു, ഷബീര്‍, ലത്തീഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
from kerala news edited
via IFTTT