Story Dated: Sunday, March 8, 2015 09:28
ന്യൂഡല്‍ഹി: ആംആദ്‌മി പാര്‍ട്ടിയിലെ പുതിയ ഉള്‍പ്പാര്‍ട്ടി പോരിന് സ്‌ഥിരീകരണം നല്‍കി പ്രശാന്ത്‌ഭൂഷനെതിരേ ആംആദ്‌മിപാര്‍ട്ടി വനിതാനേതാക്കളില്‍ ഒരാളായ അഞ്‌ജലി ദമാനിയ. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആപ്പിനെ തോല്‍പ്പിക്കാനായിരുന്നു പ്രശാന്ത് ഭൂഷന്റെ ശ്രമിച്ചതെന്നും പാര്‍ട്ടി തോല്‍ക്കണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നതായും അഞ്‌ജലി വെളിപ്പെടുത്തി.
ഡല്‍ഹിയിലെ ഒരു കൂടിക്കാഴ്‌ചയ്‌ക്കിടയിലായിരുന്നു സംഭവം പ്രസ്‌താവന തന്നെ ഞെട്ടിച്ചെന്നാണ് അഞ്‌ജലി പറഞ്ഞത്. അദ്ദേഹം പ്രചരണം നടത്തുന്നില്ലെന്ന് കേട്ടതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളെല്ലാം മാറ്റിവെയ്‌ക്കണമെന്നും ആപ്പ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും പറയാന്‍ ചെന്നതായിരുന്നു അഞ്‌ജലി. എന്നാല്‍ ആപ്പ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞെട്ടിയെന്ന് അഞ്‌ജലി പറഞ്ഞു.
മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തക കൂടി ഈ സമയത്ത് അവിടെയുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍നിന്നും ഏതാനും പേര്‍ പ്രചരണത്തിനായി എത്തിയിട്ടുണ്ടെന്ന് പറയാന്‍ എത്തിയതായിരുന്നു ഇവര്‍. എന്നല്‍ ഇവരുടെ മുന്നില്‍ വെച്ച് താന്‍ തന്നെ പ്രചരണത്തിനിറങ്ങുന്നില്ല അപ്പോള്‍ പിന്നെ ആരും വരേണ്ട കാര്യമില്ലെന്ന് പറഞ്ഞു. മറ്റുള്ളവര്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങിനെ ഇത് പറയാന്‍ കഴിയുന്നെന്ന് അഞ്‌ജലി ചോദിച്ചു. യോഗേന്ദ്ര യാദവിനെ ദേശീയ കണ്‍വീനര്‍ ആക്കാനായിരുന്നു പ്രശാന്ത് താല്‍പ്പര്യപ്പെട്ടിരുന്നതെന്നും അഞ്‌ജലി പറഞ്ഞു.
from kerala news edited
via IFTTT