Story Dated: Sunday, March 8, 2015 07:08
ഡല്‍ഹി: ബിബിസി ഡോക്യുമെന്ററി പുറത്തു വന്നതിന് പിന്നാലെ രണ്ടു വര്‍ഷം മുമ്പു നടന്ന ഡല്‍ഹി കൂട്ടബലാത്സത്തിന്റെ പേരിലുള്ള വിചാരണയില്‍ നിന്നും ഇന്ത്യയ്‌ക്ക് ഇതുവരെ മോചിതമാകാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഡല്‍ഹി ബലാത്സംഗങ്ങളുടെ സ്വന്തം തലസ്‌ഥാനമായി തുടരുന്നു. 2015 ലെ ആദ്യ രണ്ടു മാസം തന്നെ ഡല്‍ഹിയില്‍ ബലാത്സംഗക്കേസില്‍ എഫ്‌ഐആര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 300 കേസുകള്‍.
അതായത് ദിവസേനെ അഞ്ചു ബലാത്സംഗക്കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം എഫ്‌ഐആര്‍ സമര്‍പ്പിക്കപ്പെട്ടത് 2,069 കേസുകളായിരുന്നു. 2015 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി റിപ്പോര്‍ട്ട് 509 കേസുകള്‍ ആയിരുന്നെങ്കിലും എഫ്‌ഐആര്‍ സമര്‍പ്പിക്കപ്പെട്ടത് 354 കേസുകള്‍ ആണ്. വനിതനിയമത്തില്‍ വരുത്തിയ കാതലായ മാറ്റങ്ങള്‍ പോലും ആള്‍ക്കാരില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സ്‌ത്രീ സുരക്ഷയ്‌ക്കായി ഡല്‍ഹി പോലീസ് ഹിമ്മത്ത് എന്ന പേരില്‍ ഒരു ആപ് പുറത്തിറക്കിയിരുന്നു. അപകടസാഹചര്യത്തില്‍ സ്‌മാര്‍ട്‌ഫോണില്‍ നിന്നും പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം പായുന്ന സംവിധാനമാണ് ഇത്.
വിളിക്കുന്ന ടാക്‌സി/ ഓട്ടോറിക്ഷ എന്നിവയുടെ ചിത്രം പോലീസിന് അയയ്‌ക്കാന്‍ കഴിയുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബലാത്സംഗക്കേസുകളില്‍ 90 ശതമാനവും നടത്തുന്നത് അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരാണെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗക്കേസുകള്‍ക്ക് കാരണമാകുന്നത് കൂടുതലും വ്യക്‌തിപരമായ ശത്രുതാ മനോഭാവമാണെന്നും പോലീസ് പറയുന്നു.
from kerala news edited
via IFTTT