121

Powered By Blogger

Saturday, 7 March 2015

അധ്യാപകര്‍ ഡി.ഇ.ഒ ഓഫീസ്‌ ഉപരോധിച്ചു











Story Dated: Sunday, March 8, 2015 06:03


ആറ്റിങ്ങല്‍: എസ്‌.എസ്‌.എല്‍.സി പരീക്ഷാ ഡ്യൂട്ടി നിര്‍ണയത്തിലെ കെടുകാര്യസ്‌ഥതയില്‍ പ്രതിഷേധിച്ച്‌ അധ്യാപകര്‍ ഡി.ഇ.ഒ ഓഫീസ്‌ ഉപരോധിച്ചു. നടപ്പുവര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ജോലികള്‍ക്ക്‌ അധ്യാപകരെ നിയമിച്ചത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന്‌ അധ്യാപകര്‍ ആരോപിച്ചു. ഇന്‍വിജിലേഷന്‍ ജോലികള്‍ക്ക്‌ ഹൈസ്‌കൂള്‍ അധ്യാപകരെ ഒഴിവാക്കിയും രോഗികളെയും ഗര്‍ഭിണികളെയും മാര്‍ച്ചില്‍ പെന്‍ഷനാകുന്നവരെയും ഡ്യൂട്ടിക്കു നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ്‌ കെ.പി.എസ്‌.ടി.യുവിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡി.ഇ.ഒ ഓഫീസ്‌ ഉപരോധിക്കുകയും ഡി.ഇ.ഒയുടെ പി.എയെ തടഞ്ഞുവയ്‌ക്കുകയും ചെയ്‌തത്‌.


കെ.ഇ.ആര്‍ ചട്ടങ്ങള്‍ക്കുവിരുദ്ധമായി 25 കിലോ മീറ്റര്‍ ദൂരത്തുവരെ ഡ്യൂട്ടി നല്‍കിയിരിക്കുകയാണിപ്പോള്‍. വര്‍ക്കല കാപ്പില്‍ മുതല്‍ നെടുമങ്ങാട്‌ പൊന്‍മുടിവരെ നീണ്ടുകിടക്കുകയാണ്‌ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലാ. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തിയ ഡ്യൂട്ടി നിയമന ഉത്തരവ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്‌ ഡി.ഇ.ഒ ഓഫീസ്‌ ഉപരോധിച്ചത്‌. ഉപരോധത്തിന്‌ കെ.പി.എസ്‌.ടി.യു ജില്ലാ പ്രസിഡന്റ്‌ എ.വാഹിറുദീന്‍, എം.ആര്‍.മധു, ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT