Story Dated: Sunday, March 8, 2015 01:54
പാലക്കാട്: മികച്ച സംഘാടകനും ഭരണാധികാരിയും സാംസ്‌കാരികനനുമായിരുന്ന നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ വിയോഗം ജനാധിപത്യ കേരളത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാ നഷ്‌ടമാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.
സ്‌പീക്കറുടെ വേര്‍പാടില്‍ അനുശോചിച്ച് ജില്ലയിലെ മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ ഇന്നു വൈകീട്ട് ആറിന് സര്‍വകക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ മൗനജാഥയും അനുശോചന യോഗവും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ പറഞ്ഞു. ഡി.സി.സിയുടെ നേതൃത്വത്തില്‍ നാളെ വൈകീട്ട് അഞ്ചിന് പാലക്കാട് ടൗണില്‍ സര്‍വകക്ഷി അനുശോചന യോഗവും മൗനജാഥയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ സ്‌പീക്കറും കോണ്‍ഗ്രസ് നേതാവുമായ ജി. കാര്‍ത്തികേയന്റെ വേര്‍പാടില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ എ. രാമസ്വാമി, മുന്‍ എം.പി വി.എസ്. വിജയരാഘവന്‍ എന്നിവര്‍ അനുശോചിച്ചു.
സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ എന്‍.ജി.ഒ അസോസിയേഷന്‍ കൊല്ലങ്കോട് ബ്രാഞ്ച് കമ്മിറ്റി യോഗം അനുശോചിച്ചു. ബ്രാഞ്ച് പ്രസിഡന്റ് കെ.ജെ. ഹരീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ കെ. മണികണ്‌ഠന്‍, യു. നാരായണന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. ശിവദാസന്‍, എ. ഗോപിദാസ്, കിഷോര്‍, സനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT