Story Dated: Sunday, March 8, 2015 01:54
ഒറ്റപ്പാലം: കാര്‍ഷിക പ്രദര്‍ശന വിജ്‌ഞാന വിപണനമേള 'നൂറ്‌മേനി-2015' എട്ട്, ഒന്‍പത്, 10 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഭാസ്‌കരന്‍, കൃഷി ഓഫീസര്‍ ശരത് മോഹന്‍ എന്നിവര്‍ അറിയിച്ചു. മനിശ്ശേരി കെ.എം. ഓഡിറ്റോറിയത്തില്‍ ഞായറാഴ്‌ച രാവിലെ 10ന് എം.ബി. രാജേഷ് എം.പി മേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. കെ.എസ്. സലീഖ എം.എല്‍.എ അധ്യക്ഷത വഹിക്കും.
മേളയുടെ ഭാഗമായി ഇന്ന് രാവിലെ നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്‌ഹാഖ് ഉദ്‌ഘാടനം ചെയ്യും. നാളെ നെല്‍കൃഷിയിലെ ജൈവ സമീപനങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറില്‍ ഡോ: കെ. ഇളങ്കോവന്‍ വിഷയാവതരണം നടത്തും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ ഉദ്‌ഘാടനം ചെയ്യും.
മൂന്നു ദിവസത്തെ പ്രദര്‍ശനത്തില്‍ കൃഷിവകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വി.എഫ്.പി.സി.കെ, കേരഫെഡ് തുടങ്ങിയവയ്‌ക്കൊപ്പം കാര്‍ഷിക ഉപകരണങ്ങളും, കീടനാശിനികളും നിര്‍മ്മിക്കുന്ന സ്‌ഥാപനങ്ങളും പങ്കെടുക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0466-2226966 എന്ന
നമ്പറില്‍ പേര്‍ രജിസ്‌റ്റര്‍ ചെയ്ണം. യ
from kerala news edited
via IFTTT