Story Dated: Sunday, March 8, 2015 01:54
മണ്ണാര്‍ക്കാട്: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകനെ മണ്ണാര്‍ക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം എടപ്പറ്റ സ്വദേശിയായ ഫസലുറഹ്‌മാന്‍(24) ആണ് വെട്ടത്തൂര്‍ കാപ്പ് സ്വദേശിനിയായ 25കാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്‌റ്റിലായത്.
കഴിഞ്ഞ 25ന് കുമരംപുത്തൂര്‍ ചുങ്കത്ത് ബസ് കാത്ത് നില്‍ക്കവേ കാറിലെത്തിയ നാലുപേര്‍ തട്ടിക്കൊണ്ടുപോയതായി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്രസാ അധ്യാപകന്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച സംഭവം പുറത്തായത്. ഫസലുറഹ്‌മാന്റെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്.
മണ്ണാര്‍ക്കാട് സി.ഐ ബി. അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘം മലപ്പുറം കോട്ടയ്‌ക്കലിലെ മദ്രസയില്‍ നിന്നാണ് ഫസലു റഹ്‌മാനെ അറസറ്റ് ചെയ്‌തത്. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. തട്ടിക്കൊണ്ടു പോയവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
from kerala news edited
via IFTTT