Story Dated: Sunday, March 8, 2015 06:55
ചങ്ങനാശേരി: തൃക്കൊടിത്താനം 14-ാം വാര്‍ഡില്‍ പോലീസ് സേ്‌റ്റഷനുസമീപം മതുപ്പുറത്ത് ലാലിച്ചന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കാറ്റത്ത് തൊട്ടടുത്ത വീട്ടിലെ തെങ്ങ് മറിഞ്ഞ് വീണ് വീട് ഭാഗികമായി വീട് തകര്‍ന്നത്. ലാലിച്ചന്റെ മകള്‍ ഈ സമയത്ത് 10 ഓളം കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ടായിരുന്നെങ്കിലും കുട്ടികള്‍ക്കാര്‍ക്കും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറ്റത്ത് തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂര ആസ്‌ബറ്റോസ് ഷീറ്റ് വീടിന്റെ ഭിത്തി ടെലിവിഷന്‍, ഫ്രിഡ്‌ജ്, വീട്ടുപകരണങ്ങള്‍ എന്നിവ തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായതായി വീട്ടുടമസ്‌ഥന്‍ പറഞ്ഞു.
from kerala news edited
via IFTTT