Story Dated: Sunday, March 8, 2015 06:03
ശ്രീകാര്യം: ചെറുവയ്‌ക്കല്‍ പ്രവര്‍ത്തിക്കുന്ന ജനശ്രീ യൂണിറ്റില്‍ അംഗങ്ങള്‍ അറിയാതെ സെക്രട്ടറി ബാങ്കില്‍ നിന്നും ലോണെടുത്തു പണം തട്ടിയതായി പരാതി. അംഗങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം റവന്യൂ അധികാരികള്‍ ജപ്‌തി നോട്ടീസുമായി വീടുകളില്‍ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അംഗങ്ങള്‍ അറിയുന്നത്. ചെറുവയ്‌ക്കല്‍ ജനശ്രീ യൂണിറ്റിലുള്ളത് ആകെ ഇരുപത് അംഗങ്ങളാണ്. ഇവരില്‍ കുറച്ചുപേര്‍ ചേര്‍ന്നുള്ള ഗ്രൂപ്പിന് ശ്രീകാര്യം എസ്.ബി.ടി. ശാഖയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വായ്‌പ അനുവദിച്ചിരുന്നു.
യൂണിറ്റ് സെക്രട്ടറിയായ ബിന്ദുവാണ് അംഗങ്ങള്‍ക്ക് വായ്‌പ തരപ്പെടുത്തി നല്‍കിയത്. വായ്‌പയെടുത്ത അംഗങ്ങള്‍ മാസം നിശ്‌ചിത തുക വച്ച് ബാങ്കില്‍ ലോണടക്കുന്നതിനു വേണ്ടി സെക്രട്ടറിയെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ രൂപ സെക്രട്ടറി ബാങ്കില്‍ അടക്കാതെ അംഗങ്ങളെ കബളിപ്പിക്കുകയാരുന്നു. വിവരമറിഞ്ഞ ഉടന്‍ തന്നെ മറ്റുള്ള പത്തൊന്‍പതു അംഗങ്ങളും ചേര്‍ന്ന് ശ്രീകാര്യം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT