Story Dated: Sunday, March 8, 2015 11:24
പാലാ : ടിപ്പറിനെ മറികടന്നെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. നെച്ചിപ്പുഴൂര്‍ ചേരിക്കതൊടുകയില്‍ കുട്ടപ്പനാ(47)ണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പുള്ളോലിക്കല്‍ ബിജു (41) എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജു ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്‌ത് കുട്ടപ്പന്‍ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. പാലാ- രാമപുരം റോഡില്‍ നെച്ചിപ്പുഴൂര്‍ വായനശാല ജംങ്‌ഷന് സമീപം ചൊവ്വാഴ്‌ച രാവിലെ ഒമ്പതിനായിരുന്നു അപകടം. രാമപുരം ഭാഗതുനിന്ന് അലക്ഷ്യമായി ടിപ്പറിനെ മറികടന്നെത്തിയ കാര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ വഴിയാത്രക്കാരനായ നെടുമ്പുഴിന്താനത്ത് ടോമിക്കും പരുക്കേറ്റിരുന്നു. കുട്ടപ്പന്റെ സംസ്‌കാരം നടത്തി. ഭാര്യ ഷൈനി തൊടുപുഴ ആലക്കോട് പരപ്പില്‍ കുടുംബാംഗം. മക്കള്‍: അജിന്‍, അഞ്‌ജലി (പാലാ അല്‍ഫോന്‍സാ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥി).
from kerala news edited
via IFTTT