Story Dated: Sunday, March 8, 2015 09:58
തിരുവനന്തപുരം: അന്തരിച്ച നിതമസഭാസ്‌പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് ആറിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.
ഔദ്യോഗിക വസതിയില്‍ വെച്ചിരുന്ന മൃതദേഹം ഇപ്പോള്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. കെ.പി.സി.സി ആസ്‌ഥാനത്തും, അരുവിക്കരയിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം ജി.കാര്‍ത്തികേയന്റെ ശാസ്‌തമംഗലത്തെ വസതിയിലേക്ക് അന്ത്യകര്‍മ്മങ്ങള്‍ക്കായി കൊണ്ടു പോകും. അവിടെ നിന്ന് ശാന്തികവാടത്തിലേക്ക് അവസാനയാത്ര.
ഒമ്പത് മണിയോടെയാണ് മൃതദേഹം നിയമസഭാ മന്ദിരത്തില്‍ പൊതു ദര്‍ശനത്തിനെത്തിച്ചത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിയമ സഭാജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്‌പീക്കര്‍ക്ക് അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തുന്നത്. ശേഷം മൃതശരീരം ദര്‍ബാര്‍ ഹാളിലേക്ക് കൊണ്ടു പോകും. ബംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് ശേഷം ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ഇന്നലെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൃതദേഹം ഏറ്റുവാങ്ങിയത് രമേശ് ചെന്നിത്തലയാണ്. എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റ് മന്ത്രിമാര്‍, മറ്റു പ്രമുഖരും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രത്യേകം സജ്‌ജമാക്കിയ കെ.എസ്.ആര്‍.ടി.സി ബസില്‍ വിലാപയാത്രയായി സ്‌പീക്കറുടെ ഔദേയാഗിക വസതിയായ നീതിയിലേക്ക് കൊണ്ടുപോയി.
ജി. കാര്‍ത്തികേയനോടുള്ള ആദരസൂചകമായി സംസ്‌ഥാനത്ത് ഒരാഴ്‌ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവയ്‌ക്ക് ഇന്നലെ ഉച്ചയ്‌ക്കു ശേഷം അവധി നല്‍കി. കെ.പി.സി.സിയും ഒരാഴ്‌ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും ഒരാഴ്‌ചത്തേക്കു മാറ്റി.
from kerala news edited
via IFTTT