Story Dated: Sunday, March 8, 2015 08:58
കൊറാപുത്ത്: പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എട്ടാംക്‌ളാസ്സില്‍ പഠിക്കുന്ന ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. കൊറാപ്പൂത്ത് ജില്ലയിലെ കന്ദുല്‍ബേഡ ഗുപ്‌തേശ്വര്‍ സേവാശ്രമത്തില്‍ പഠിക്കുന്ന 15 കാരിയാണ് വ്യാഴാഴ്‌ച രാത്രിയില്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. മിനിറ്റുകള്‍ മാത്രമായിരുന്നു കുട്ടിക്ക് ആയുസ് ഉണ്ടായിരുന്നത്.
പെണ്‍കുട്ടി അവശയായ നിലയില്‍ ജേപോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പുരുനാഗുഡു ഗ്രാമത്തിലെ രാമഗിരി പഞ്ചായത്ത് നിവാസിയാണ് പെണ്‍കുട്ടി. ക്രിസ്‌മസ് അവധിക്കായി സ്‌കൂളില്‍ നിന്നും ഗ്രാമത്തിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നിരുന്നില്ല. വ്യാഴാഴ്‌ച രാത്രിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴി മദ്ധ്യേ തന്നെ പെണ്‍കുട്ടി പ്രസവിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബോയ്‌പാരിഗുഡ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലാഭരണകൂടവൂം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി സംഭവവുമായി ബന്ധപ്പെട്ട ഒരു യുവാവിന്റെ പേര് പോലീസിനോട് പറഞ്ഞിട്ടുണ്ട്. അയാളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. അതേസമയം ഒറീസയില്‍ ഇത്തരം സംഭവങ്ങള്‍ ഒരു പതിവായി മാറിയിട്ടുണ്ട്. ഫെബ്രുവരി 4 ന് ആറാം ക്‌ളാസ്സില്‍ പഠിക്കുന്ന 12 കാരി ഹോസ്‌റ്റലില്‍ തന്നെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
from kerala news edited
via IFTTT