121

Powered By Blogger

Sunday, 8 February 2015

പ്രത്യേക സാമ്പത്തിക മേഖലയും റിയല്‍ എസ്റ്റേറ്റിനായി തുറക്കുന്നു







പ്രത്യേക സാമ്പത്തിക മേഖലയും റിയല്‍ എസ്റ്റേറ്റിനായി തുറക്കുന്നു


ടി.ജെ. ശ്രീജിത്ത്‌


രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളുടെ (സെസ്) ഭൂമിയും ഇനി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിനായി ഉപയോഗിക്കാം. കേന്ദ്ര വാണിജ്യ മന്ത്രാലയം സെസ് നിയമത്തില്‍ വരുത്തിയ ഇളവുകളാണ് സെസ് ഭൂമിയിലും റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന് അവസരമൊരുക്കുന്നത്. പാര്‍പ്പിടവാണിജ്യസാമൂഹിക ആവശ്യങ്ങള്‍ക്കായി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ച് പാട്ടത്തിന് നല്‍കാന്‍ സെസ് ഡെവലപ്പേഴ്‌സിന് സാധ്യമാകുന്ന തരത്തിലാണ് ഇളവുകള്‍. ഇത്തരത്തില്‍ സെസ് മേഖലയില്‍ വരുന്ന ഫ്ലൂറ്റ് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ആസ്പത്രികള്‍, ബാങ്കുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ മേഖലയ്ക്ക് പുറത്തുള്ളവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ സാധിക്കും. ഭൂമി ഇടപാട് സാധ്യമല്ലെങ്കിലും സെസ് മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപത്തിന് ഇതോടെ സാധ്യത തെളിഞ്ഞു.

പ്രത്യേക സാമ്പത്തിക മേഖലകളെ പൊതുസമൂഹത്തില്‍ നിന്ന് 'ദ്വീപ്'വത്കരിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന തരത്തിലാണ് ചട്ടങ്ങളില്‍ ഇളവ്. നേരത്തെ സെസിലെ വ്യവസായ യൂണിറ്റുകള്‍ക്കും അവിടത്തെ ജീവനക്കാര്‍ക്കും വേണ്ടി മാത്രമായിരുന്നു ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ നിയമം അനുവദിച്ചിരുന്നത്. പുതിയ നിയമപ്രകാരം പ്രത്യേക സാമ്പത്തിക മേഖല ഭൗതികമായി തന്നെ രണ്ടായി വിഭജിക്കപ്പെടും വ്യവസായ യൂണിറ്റുകള്‍ക്ക് പ്രത്യേക ഇടമായും പാര്‍പ്പിടവാണിജ്യസാമൂഹിക സമുച്ചയങ്ങളുടെ മേഖലയായും.


പുതിയ ചട്ടമനുസരിച്ച് ഉപയോഗിക്കാതെ കിടക്കുന്ന സെസ് ഭൂമിയിലെ 25 ശതമാനം പാര്‍പ്പിടവാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആസ്പത്രികള്‍ എന്നിവ പോലുള്ള സാമൂഹിക ആവശ്യങ്ങള്‍ക്കായി 20 ശതമാനം ഭൂമിയും ഉപയോഗപ്രദമാക്കാം. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അനുവദിച്ചിട്ടുള്ള നികുതി ഇളവുകള്‍ ഇതിന് ബാധകമായിരിക്കില്ല. കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ്, സേവന നികുതി അടക്കം സെസ് മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. പാര്‍പ്പിടവാണിജ്യസാമൂഹിക സമുച്ചയങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ഭൂമിയുടെ എല്ലാ നികുതിയും ഡെവലപ്പര്‍ നല്‍കേണ്ടിവരും. സെസ് ആവശ്യത്തിന് നല്‍കിയ ഭൂമി മറ്റ് ആവശ്യത്തിന് ഉപയോഗിക്കാന്‍ അതത് സംസ്ഥാന സര്‍ക്കാറുകളുടെ എതിര്‍പ്പില്ലാ രേഖ ഡെവലപ്പര്‍ തേടേണ്ടിവരും. കൂടാതെ പ്രാദേശിക നികുതികളും അടയ്ക്കണം.


ബി.ജെ.പി. സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തന്നെ പ്രത്യേക സാമ്പത്തിക മേഖലകളെ പുനരുദ്ധരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ചിരുന്നു. 2008ല്‍ സാമ്പത്തികമാന്ദ്യം വന്നതോടെ പ്രത്യേക സാമ്പത്തിക മേഖലകളിലെ പല പദ്ധതികളും നിര്‍ത്തിവെച്ചിരുന്നു. ആ സമയം മുതല്‍ സെസ് ഡെവലപ്പര്‍മാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ട കാര്യമാണ് വ്യവസായ ഇതര ആവശ്യങ്ങള്‍ക്കു കൂടി സെസ് ഭൂമി വിട്ടുനല്‍കണമെന്നത്. സെസ് മേഖലയില്‍ പാര്‍പ്പിടവാണിജ്യസാമൂഹിക സമുച്ചയങ്ങള്‍ നികുതിയിളവുകള്‍ ഇല്ലാതെ അനുവദിക്കുന്നതിലൂടെ ഇത്തരം ഭൂമിയില്‍ ഭാവിയില്‍ സെസ് വിജ്ഞാപനം റദ്ദാക്കാനാണെന്ന ആശങ്കയും ഉയരുന്നുണ്ട്.





സാമ്പത്തിക മേഖലകളും സാമ്പത്തികവും




രാജ്യത്ത് 564 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കാണ് അംഗീകരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 388 എണ്ണത്തിന് വിജ്ഞാപനമായി. 192 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സെസ്സുകളില്‍ 75 ശതമാനവും ഗുജറാത്ത്, മഹാരഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഹരിയാണ എന്നിവിടങ്ങളിലാണ്. സെസ്സുകള്‍ക്ക് ഇതുവരെ 3.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1.28 കോടി തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സെസ്സുകളില്‍ നിന്നുള്ള കയറ്റുമതി 200506ല്‍ 22,840 കോടി രൂപയായിരുന്നത് 201314ല്‍ 4.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പ്രതിവര്‍ഷം 47 ശതമാനമാണ് വളര്‍ച്ച.

എന്നാല്‍ നിലവില്‍ വന്ന് ഒരു ദശകത്തോളമായിട്ടും സെസ്സുകള്‍ രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിട്ടില്ലെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സെസ് നിയമത്തില്‍ ഇളവനുവദിക്കാനുള്ള തീരുമാനം. സെസ്സിന്റെ ലക്ഷ്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. സെസ്സിനായി അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. 200607നും 201213നും ഇടയില്‍ 83,104.76 കോടി രൂപയുടെ നികുതി ഇളവുകളാണ് സെസ്സുകള്‍ നേടിയെടുത്തത്. അര്‍ഹതയില്ലാത്ത കമ്പനികള്‍ക്ക് 1,150.06 കോടി രൂപയുടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നികുതി സംവിധാനത്തിലെ പിഴവുകള്‍ കാരണം 27,130.98 കോടി രൂപയുടെ നഷ്ടവും സര്‍ക്കാറിന് വന്നിട്ടുള്ളതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സെസ്സുകള്‍ അനുവദിക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നും സി.എ.ജി ആവശ്യപ്പെട്ടിട്ടുണ്ട്്.




കേരളത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സെസ്സുകളും തത്ത്വത്തില്‍ അംഗീകാരം ലഭിച്ച 28 സെസ്സുകളുമാണ് ഉള്ളത്.


പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നവ:

കൊച്ചിന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (മള്‍ട്ടി പ്രൊഡക്ട്), കാക്കനാട്, കൊച്ചി.


ഇന്‍ഫോപാര്‍ക്ക് (ഐ.ടി/ഐ.ടി അനുബന്ധം), കാക്കനാട്, കൊച്ചി.


ഇലക്ട്രോണിക് ടെക്‌നോളി പാര്‍ക്ക് (ടെക്‌നോപാര്‍ക്ക് സെസ് ഒന്ന്), (ഐ.ടി/ഐ.ടി അനുബന്ധം), തിരുവനന്തപുരം.


ഇലക്ട്രോണിക് ടെക്‌നോളി പാര്‍ക്ക് (ടെക്‌നോപാര്‍ക്ക് സെസ് രണ്ട്്), (ഐ.ടി/ഐ.ടി അനുബന്ധം), തിരുവനന്തപുരം.

കൊച്ചി തുറമുഖ ട്രസ്റ്റ് (തുറമുഖാധിഷ്ഠിതം) വല്ലാര്‍പാടം, കൊച്ചി.


കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് (അനിമേഷന്‍ ആന്‍ഡ് ഗെയിമിങ്), തിരുവനന്തപുരം.


കൊച്ചി തുറമുഖ ട്രസ്റ്റ് (തുറമുഖാധിഷ്ഠിതം), പുതുവൈപ്പ്, കൊച്ചി.











from kerala news edited

via IFTTT

Related Posts:

  • ഒടുവില്‍ ലോക കോടീശ്വരനായി ഇലോൺ മസ്ക്‌ലണ്ടൻ: ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തി ഇലക്ട്രിക് കാർനിർമാതാക്കളായ ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. ഓഹരിവിപണിയിൽ ടെസ്ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് … Read More
  • ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുഡോളർ കരുത്താർജിച്ചതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.94ലിലാണ് ഇപ്പോൾ രൂപയുടെ മൂല്യം. കഴിഞ്ഞദിവസം 73.54 നിലവാരത്തിലായിരുന്നു ക്ലോസിങ്. രാജ്യത്തെ ഓഹരി സൂചികകൾ കനത്തനഷ്ടം നേരിട്ടതും … Read More
  • പാഠം 105| ഇതൊരു ചായക്കഥമാത്രമല്ല; നിക്ഷേപകര്‍ അറിയേണ്ട അടിസ്ഥാനകാര്യംകൂടിയാണ്വിശ്വനാഥന് സ്ഥിരനിക്ഷേപ പദ്ധതികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ അതുകൊണ്ട് കഴിയില്ലെന്ന് ഈയിടെയാണ് അദ്ദേഹത്തിന് ബോധ്യമായത്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പിന്നെ എവിടെ നിക്ഷേപ… Read More
  • ആദ്യ ഡിജിറ്റല്‍ സെന്‍സസിനായി 3,726 കോടി രൂപന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡിജിറ്റൽ ജനസംഖ്യാക്കെടുപ്പിനായി 3,726 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 2021 ൽ നടക്കാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പിനാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്. അഞ്ച് കൊല്ലത്തെ കാലാവധിയുള്ള പുതിയ ആഴക്കടൽ പദ്ധതിയ്ക്ക… Read More
  • 1,175 കോടി ലക്ഷ്യമിട്ട് കല്യാൺ ജുവലേഴ്‌സ് ഐ.പി.ഒ: ഓഹരിയൊന്നിന് 86-87 രൂപകോഴിക്കോട്: പ്രമുഖ ജുവലറി ബ്രാൻഡായ കല്യാൺ ജുവലേഴ്സ് പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ)പ്രഖ്യാപിച്ചു. 1,175 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു ഓഹരിക്ക് 86-87 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മാർച്ച് 16 മുതൽ 18 വരെ ഐപിഒയ്ക്ക് അപേക്ഷി… Read More