121

Powered By Blogger

Sunday, 8 February 2015

യമനിലെ അട്ടിമറി അംഗീകരിക്കാനാവില്ലെന്നു ഗള്‍ഫ് കൗണ്‍സില്‍








യമനിലെ അട്ടിമറി അംഗീകരിക്കാനാവില്ലെന്നു ഗള്‍ഫ് കൗണ്‍സില്‍


Posted on: 08 Feb 2015



ജിദ്ദ: യമനില്‍ അട്ടിമറിയിലൂടെ അധികാരം ഷിയാ അനുകൂല ഹൂത്തി വിഭാഗം പിടിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്നു ഗള്‍ഫ് രാഷ്ട്രങ്ങളുടെ സംയുക്ത വേദിയായ ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജി സി സി) പ്രസ്താവിച്ചു. യമനില്‍ കൂടുതല്‍ രക്തചൊരിചിലിനും മേഖലയില്‍ അസ്ഥിരാവസ്തക്കും കലാപം നടത്തിയുള്ള അട്ടിമറി വഴിവെക്കുമെന്ന് കൌസില്‍ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

അന്താരാഷ്ട്ര സമൂഹം സംഭാവഗതികള്‍ക്ക് അനുസരിച്ചു ഉത്തരവാദിത്വം നിര്‍വഹിക്കനമെന്നും പ്രസ്താവന ചൂണ്ടികാട്ടി. സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, കുവൈത്ത്, ബഹറിന്‍, ഒമാന്‍ എന്നിവ ചേര്ന്നതാണ് ജി സി സി


മറ്റൊരു സംഭവ വികാസത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാം കി മൂണ്‍ റിയാദില്‍ എത്തി. പുതിയ ഭരണാധികാരിയായി സല്‍മാന്‍ രാജാവ് അധികാരത്തില്‍ എത്തിയ ശേഷം യു എന സാരധിയുടെ ആദ്യ സൗദി സന്ദര്ഷനമാണ് ഇത്. അദ്ദേഹം രാജാവുമായി കൂടികാഴ്ച നടത്തും.





വാര്‍ത്ത അയച്ചത് അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT