യമനില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍
Posted on: 09 Feb 2015
ജിദ്ദ: ഷിയാ അനുകൂല ഹൂത്തി വിഭാഗം അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ പുനരവരോധിക്കേണ്ടത് ആവശ്യകതയാണെന്നു ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സൗദി തലസ്ഥാനമായ റിയാദില്‍ പ്രസ്താവിച്ചു. യെമനിലെ സ്ഥിതി ആശങ്കാജനകമാണെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി നടത്തിയ സംഭാഷണത്തിന് ശേഷം യു.എന്‍. മേധാവി പറഞ്ഞു.
സല്‍മാന്‍ രാജാവുമായുള്ള ചര്‍ച്ചയിലെ മുഖ്യവിഷയം അയല്‍രാജ്യമായ യമനിലെ സംഭവവികാസങ്ങളായിരുന്നു. ചര്‍ച്ചയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍സയാത്, സൗദി എണ്ണമന്ത്രി അലി അല്‍നുഅയ്മി എന്നിവരും പങ്കെടുത്തു. അതേസമയം, ഹൂത്തി വിഭാഗം അടക്കം രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഐക്യരാഷ്ട്രസഭാ നേതൃത്വത്തില്‍ അരങ്ങൊരുങ്ങുന്നതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്ക് ഹൂത്തി തലവനും സമ്മതിച്ചതായും തിങ്കളാഴ്ച തന്നെ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും യമനിലെ യു.എന്‍ ദൗത്യത്തലവന്‍ ജമാല്‍ ബാനഅമര്‍ സനായില്‍ പത്രക്കാരോട് പറഞ്ഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT