121

Powered By Blogger

Sunday, 8 February 2015

സൗദിയില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹംനാട്ടിലെത്തിക്കുന്ന ചെലവ് ഇന്ത്യന്‍ സര്‍ക്കാര്‍ വഹിക്കണം








സൗദിയില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹംനാട്ടിലെത്തിക്കുന്ന ചെലവ് ഇന്ത്യന്‍ സര്‍ക്കാര്‍ വഹിക്കണം


Posted on: 08 Feb 2015







ദമ്മാം: സൗദിയില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം കാലതാമസം കൂടാതെ നാട്ടില്‍ എത്തിക്കാന്‍ വേണ്ടിവരുന്ന ചിലവ് ഇന്ത്യാ ഗവര്‍മെന്റ് വഹിക്കണമെന്ന് നവയുഗം ദമ്മാം സിറ്റി യുണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പലപ്പോഴും യാത്രാ രേഖകള്‍ എല്ലാം ശരിയായാല്‍ പോലും മൃതദേഹം എമ്ബാമിങ്ങിനും എയര്‍ ടിക്കറ്റിനും വേണ്ടിവരുന്ന തുക കണ്ടെത്തുവാന്‍ കഴിയാതെ ദിവസങ്ങളും ആഴ്ചകളും ചിലപ്പോള്‍ മാസങ്ങള്‍ തന്നെ എടുത്താണ് ഇവിടുത്തെ സാമുഹിക പ്രവര്‍ത്തകര്‍ പണം കണ്ടെത്തി മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നത്. പലപ്പോഴും യാത്രാ ചിലവുകളുടെ ഭാരം മൂലം ഇവിടെതന്നെ ഖബര്‍ അടക്കാറുമുണ്ട്.

ഇതിന് അടിയന്തിരമായി പരിഹാരം കണ്ടെത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് അതിനു അവിശ്യമായ തുക എംബസി മുഖാന്തിരം ഇതുമായി ബന്ധപെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും, പ്രവാസികളുടെ ഇമിഗ്രേഷന്‍ ഡിപോസിറ്റ് ആയ കോടികണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ ഖജനാവില്‍ കെട്ടികിടക്കുമ്പോള്‍ ആണ് പ്രവാസിയുടെ മൃതദേഹം ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവസാനമായി ഒരു നോക്ക് കാണാന്‍ നാട്ടിലെത്തിക്കാന്‍ പണം കണ്ടെത്താന്‍ കഴിയാതെ വൈകുന്നത്ന്ന് നവയുഗം പ്രമേയത്തിലൂടെ കുറ്റ പെടുത്തി.


യുണിറ്റ് പ്രസിഡണ്ട് ഷാന്‍ പെരാഴംമൂഡ് അധ്യക്ഷനായിരുന്നു. നവയുഗം കേന്ദ്ര കമ്മറ്റി അസിസ്റ്റന്റ് സെക്രടറി എം.ഏ.വാഹിദ് കാര്യറ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ഉണ്ണിപൂച്ചെടിയില്‍ ദമ്മാം മേഖലാ പ്രസിഡണ്ട് റിയാസ് ഇസ്മായില്‍, ദമ്മാം മേഖലാ സെക്രടറി നവാസ് ചാന്നാങ്കര,സുബിവര്‍മ പണിക്കര്‍,കെ.കെ.മോഹനന്‍,മോഹന്‍ദാസ് ,അതുല്‍ മടത്തറ,യുസുഫ് ഇസാര്‍,മുജീബ് ആറ്റിങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ബിജു മുണ്ടക്കയം സ്വാഗതവും അഷ്‌റഫ് കാര്യറ നന്ദിയും പറഞ്ഞു.





വാര്‍ത്ത അയച്ചത് അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT