ഗീതാമണ്ഡലത്തില്‍ ശ്രീ അയ്യപ്പപൂജ പരിസമാപ്തി
Posted on: 09 Feb 2015
ഷിക്കാഗോ: 60 ദിവസങ്ങളിലെ വ്രതത്തോടെ ഷിക്കാഗോയിലെ ഗീതാമണ്ഡലം സംഘടിപ്പിച്ച മണ്ഡല മഹോത്സവം സമാപിച്ചു. ഷിക്കാഗോയിലെ മലയാളികള്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മണ്ഡലകാലം ക്ഷേത്രാങ്കണ സമാനമായ ഗീതാമണ്ഡലത്തില്‍ വച്ച് വിവിധ പൂജാവിധികളോടെ നടത്തിയത്. ഗീതാമണ്ഡലം ആസ്ഥാനത്തില്‍ തീര്‍ത്ത ശ്രീകോവിലും, പതിനെട്ടു തൃപ്പടികളും, ശ്രീ അയ്യപ്പ വിഗ്രഹവും, വിവിധ പൂജാവിധികളും സമന്വയിപ്പിച്ച ക്ഷേത സമാനതയിലായിരുന്നു മണ്ഡലകാലം. മണ്ഡലകാല പൂജയ്ക്ക് സമാപ്തി കുറിച്ച വിശേഷാല്‍ പൂജയില്‍ ഷിക്കാഗോയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ പങ്കെടുത്തു. തന്ത്രി ലക്ഷ്മിനാരായണന്‍ കേരളപുരത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രവിധി പ്രകാരമുള്ള പൂജകള്‍ ദര്‍ശിക്കാന്‍ എല്ലാ ദിവസവും ധാരാളം ഭക്തജനങ്ങള്‍ എത്തിയിരുന്നു. അഷ്ടദ്രവ്യ അഭിഷേകം, പടിപൂജ, ഭജന, ഹരിവരാസന ആലാപനം, എല്ലാം ഈ മണ്ഡല കാലത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു.
നൂറുകണക്കിന് മലയാളികള്‍ ഇവിടെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ജയ് ചന്ദ്രന്‍ അറിയിച്ചു. മനോഹരമായ ശ്രീകോവിലും പതിനെട്ടാം പടിയും നിര്‍മിച്ച ശില്പ്പികള്‍ നാരായണന്‍ കുട്ടപ്പന്‍, അപ്പുകുട്ടന്‍ കാലക്കല്‍, പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ആനന്ദ് പ്രഭാകര്‍, ഗോപാലകൃഷ്ണന്‍, ബിജു എസ് മേനോന്‍, രേഷ്മി മേനോന്‍ എന്നിവര്‍ക്ക് പ്രത്യേക അനുമോദനങ്ങള്‍ നല്കുകയുണ്ടായി.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT