കോര്‍ക്ക് ക്‌നാനായ കാത്തോലിക് അസോസിയേഷനു പുതിയ ഭാരവാഹികള്‍
Posted on: 08 Feb 2015
ശ്രീ സാബു കുര്യന്‍ കണ്ടത്തില്‍ കൈപ്പുഴ പ്രസിടന്റായും ശ്രീ ഷാജു കുര്യാക്കോസ് പുളിംതോട്ടിയില്‍ ഉഴവൂര്‍ ജനറല്‍ സെക്രടറിയായും, ശ്രീ ജോമോന്‍ എം. യൂ. മറ്റത്തില്‍ മള്ളൂശ്ശേരി ട്രഷറര്‍റായും, ശ്രീമതി സാലി ജെയിംസ് ഒഴുകയില്‍ പുന്നത്തറ ജോയിന്റ് സെക്രട്ടറിയായും, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ശ്രീ ജോസ്. പി. കുര്യന്‍ പാണ്ടവത്ത് ഏറ്റുമാനൂര്‍, ശ്രീ അഞ്ചു ജോര്‍ജ് പച്ചീകര ചുങ്കം, ശ്രീ ഫിലിപ്പ് ജോസഫ് മാളിയേക്കല്‍ നീണ്ടൂര്‍, ശ്രി തോമസ് ചാക്കോ ഫേനക്കര കളപുരക്കള്‍ കോതനല്ലൂര്‍, ശ്രീ തോമസ് മാത്യു കരുനാട്ട് പുന്നത്തറ എന്നിവരെ തെരഞ്ഞെടുക്കുകയുണ്ടായി. നിയുക്ത പ്രസിഡന്റ് ശ്രീ സാബു കുര്യന്‍ എല്ലാവരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയും, കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് ക്‌നാനായ തനിമയും ഒരുമയും കാത്തുസൂക്ഷിക്കുന്ന കോര്‍ക്കിലെ ക്‌നാനായ കാത്തലിക് അസ്സോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെയും മുതുര്‍ന്നവരുടെയും കലാപരിപാടികള്‍ക്കു ശേഷം, സ്‌നേഹവിരുന്നോടുകൂടി യോഗം അവസാനിച്ചു.
രാജന്‍ വി
from kerala news edited
via IFTTT