വിവിധ മേഖലകളിലെ പ്രമുഖരെ കുനിയില്‍ പ്രവാസി അസോസിയേഷന്‍ ആദരിക്കുന്നു
Posted on: 09 Feb 2015
തുടങ്ങിയവരെ ഫബ്രവരി 9ന് വൈകീട്ട് 7.30ന് ബര്‍വ വില്ലേജിലെ റൊട്ടാന ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ആദരിക്കുന്നു.
പരിപാടിയില്‍ മുഖ്യതിഥികളായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കായിക സംഘാടനരംഗത്തും വ്യാവസായിക രംഗത്തും സ്തുത്യര്‍ഹമായ സംഭാവനയര്‍പ്പിച്ച ക്വാളിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയറക്്ടറും ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റുമായ ശംസുദ്ദീന്‍ ഒളകര, കലാസാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അലി ഇന്റര്‍നാഷണല്‍ സാരഥി കെ.മുഹമ്മദ് ഈസ്സ, സാംസ്‌കാരിക രംഗത്തും പത്രപ്രവര്‍ത്തനരംഗത്തും കലാസംഘാടന രംഗത്തും കഴിവുതെളിയിച്ച എസ്.എം. ബഷീര്‍ തുടങ്ങിയവരും പങ്കെടുക്കും.
പ്രസ്തുത പരിപാടിയില്‍ വെച്ച് വാഖ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കിയ അല്‍ ഫാനൂസ് ടീമിന്റെ ജേര്‍സി ലോഞ്ചിംഗ് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം ആസിഫ് സഹീറും നിര്‍വഹിക്കുമെന്ന് കുനിയില്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ നൗഷാദ് കാരണത്ത്, കണ്‍വീനര്‍ എം.കെ മുജീബ് ട്രഷറര്‍ ലൈസ് പി.പി തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
മിസബ് കെ.കെ 33439052
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT