Story Dated: Sunday, February 8, 2015 06:24
അലഹാബാദ്: രാജ്യത്തെ തൊട്ടുകൂടായ്‌മയ്‌ക്ക് മുസ്ലിം പടയോട്ടമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍. ഹിന്ദുക്കള്‍ക്കിടയില്‍ തൊട്ടുകൂടായ്‌മ ഇല്ലായിരുന്നു. മുസ്ലീം പടയോട്ട കാലത്താണ് തൊട്ടുകൂടായ്‌മ തുടങ്ങിയത്. ഹിന്ദുക്കള്‍ക്കിടയില്‍ നാല് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. തെഴിലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഈ നാല് വിഭവഗങ്ങള്‍. ഈ നാല് വിഭാഗങ്ങളും തുല്യരായിരുന്നു. ഇവര്‍ക്കിടയില്‍ തൊട്ടുകൂടായ്‌മ ഉണ്ടായിരുന്നില്ലെന്നും സിംഗാള്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിരാട് ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംങ്ങള്‍ വീട്ടുജോലിക്കായി നിയമിച്ചവരാണ് ദളിതര്‍. ദളിതര്‍ക്ക് അര്‍ഹിക്കുന്ന സ്‌ഥാനം സമൂഹത്തില്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ഏവരെയും ഒരുപോലെയാണ് കണ്ടിരുന്നത്. എന്നാല്‍ മുസ്ലീങ്ങള്‍ രാജ്യം പിടിച്ചടക്കിയപ്പോള്‍ ചിലരെ വീട്ടുജോലിക്കായി നിയമിച്ചു. ഇവരെ പിന്നീട് മതം മാറ്റി മുസ്ലീമാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതിന്റെ പകവീട്ടലാണ് പിന്നീടുണ്ടായ വിവേചനങ്ങള്‍ക്ക് വഴിവെച്ചതെന്നും അശോക് സിംഗാള്‍ പറഞ്ഞു. ഈ തെറ്റ് തിരുത്താനുള്ള സമയമായെന്നും ദളിതര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും സിന്‍ഹള്‍ ഹിന്ദു ജനതയോട് ആഹ്വാനം ചെയ്‌തു.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സിംഗാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. പൃഥ്വിരാജ് ചൗഹാന് ശേഷം ഒരു യഥാര്‍ത്ഥ ഹിന്ദു ഡല്‍ഹി ഭരിക്കുന്നത് ഇപ്പോഴാണെന്നായിരുന്നു സിംഗാളിന്റെ പ്രസ്‌താവന. ഹിന്ദു സ്‌ത്രീകള്‍ മറ്റ് മതങ്ങള്‍ സ്വീകരിക്കുന്നതിന് എതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു.
from kerala news edited
via IFTTT