സമസ്ത നേതാക്കള്‍ക്ക് മക്കയില്‍ സ്വീകരണം നല്‍കി
Posted on: 09 Feb 2015
മക്ക: സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉസ്താദ് ത്വഖാ അഹമ്മദ് മൗലവി, ടി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ക്ക് സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ മക്ക കമ്മിറ്റി സ്വീകരണം നല്‍കി. ഉംറ നിര്‍വഹണത്തിനായി മക്കയില്‍ എത്തിയതായിരുന്നു നേതാക്കള്‍. പ്രശസ്ത വാഗ്മി മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തി. മൊയ്തു മൗലവി മക്കിയാട്, റാഷിദ് നിസാമി, കുക്കില അബ്ദുല്‍ ഖാദര്‍ ദാരിമി, മുനീര്‍ അന്‍വരി കൊപ്പം എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ത്വഖാ ഉസ്താദ് ദുആക്ക് നേതൃത്വം നല്‍കി. കൊയ്യോട് ഉസ്താദ് പ്രവര്‍ത്തകര്‍ക്ക് വേണ്ട നസീഹത്ത് നല്‍കി.
സംസ്‌കാരമില്ലാത്ത വിദ്യാഭ്യാസം സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും മതം സംസ്‌കാരമാണ് മനുഷ്യനെ പഠിപ്പിക്കുന്നതെന്നും മുനീര്‍ ഹുദവി ഓര്‍മ്മപ്പെടുത്തി. ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉമര്‍ ഫൈസി മണ്ണാര്‍മല, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സിദ്ധീഖ് വളമംഗലം സ്വാഗതവും മുജീബ് കൈപ്പുറം നന്ദിയും പറഞ്ഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT