Story Dated: Sunday, February 8, 2015 05:37
തിരുവനന്തപുരം : കൊക്കെയ്‌ന്‍ കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ചു. കേസില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് എതിരായ ആരോപണങ്ങളുടെ നിജസ്‌ഥിതി വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത്‌കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
സിനിമാ പ്രവര്‍ത്തകരായ ആഷിക് അബു, റീമ കല്ലിങ്കല്‍,ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് കേസില്‍ പങ്കുണ്ടെങ്കില്‍ നടപടിവേണം. ഇവര്‍ക്ക് കേസില്‍ പങ്കില്ലെങ്കില്‍ അക്കാര്യവും ആഭ്യന്തരവകുപ്പു തന്നെ വ്യക്‌തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുമുഖ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്‌ന്‍ കേസില്‍ അന്വേഷണം കൂടുതല്‍ സിനിമാതാരങ്ങളിലേക്ക് നീളുന്നതായും മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തരംഗം തീര്‍ത്ത യംഗ് സൂപ്പര്‍സ്‌റ്റാര്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ആഷിക് അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍ എന്നിവരില്‍നിന്ന് ഈ കേസില്‍ തെളിവെടുക്കാന്‍ പോലീസ് ഉന്നതതലയോഗം തീരുമാനിച്ചതായും 'മംഗളം' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
from kerala news edited
via IFTTT