Story Dated: Monday, February 9, 2015 10:46
കോഴിക്കോട്: നാദാപുരം തൂണേരിയിലുണ്ടായ സംഘര്‍ഷത്തില്‍ ആക്രമണങ്ങള്‍ക്കിരയായവര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആക്രമണത്തില്‍ പോലീസിന്റെയുള്‍പ്പെടെയുള്ള വീഴ്ചകള്‍ പരിശോധിക്കും. നാശനഷ്ടം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. നാദാപുരത്തുണ്ടായ മുറിവുണക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. വീഴ്ചകള്‍ പിന്നീടാണ് പരിശോധിക്കുക. തൂണേരിയിലെ സംഘര്‍ഷബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൂണേരിയില്‍ കൊല്ലപ്പെട്ട പടയംകണ്ടി ഷിബിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിന് പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി മോഹനന്‍, എം.കെ മുനീര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വടകരയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാനയോഗത്തിലെ തീരുമാനപ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്.
ഷിബിന്റെ വീട് സന്ദര്‍ശിച്ച ശേഷം ആക്രമണത്തില്‍ പരുക്കേറ്റ മറ്റുള്ളവരെയും സംഘര്‍ഷത്തിന് തകര്‍ന്ന വീടുകളും മന്ത്രിതല സംഘം സന്ദര്‍ശിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനായിരുന് ഷിബിന്റെ് കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 49 വീടുകളും 21 വാഹനങ്ങളും തകര്‍ന്നിരുന്നു. ഇതോടെ നാദാപുരം, വളയം, എടച്ചേരി, കുറ്റിയാടി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കനത്ത ജാഗ്രത പാലിച്ചിരുന്നു.
from kerala news edited
via IFTTT