121

Powered By Blogger

Sunday, 8 February 2015

ഓഹരി വിപണി കാത്തിരിക്കുന്നു








നിഫ്റ്റിക്ക് കഴിഞ്ഞയാഴ്ച 8775 നിലവാരമാണ് ട്രെന്‍ഡ് നിലനിര്‍ത്താനുള്ള സപ്പോര്‍ട്ട് ആയി കണ്ടിരുന്നത്. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ അത് ഭേദിക്കപ്പെടുകയും നിഫ്റ്റി അതിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ആഴ്ച അവസാനത്തോടെ നിഫ്റ്റി 8645 നിലവാരം എത്തുകയായിരുന്നു. 8996 നിലവാരത്തില്‍ നിന്നുമുള്ള കറക്ഷന്‍ തുടരുകയാണ്. ഇനി വരുംനാളുകളില്‍ ഏതൊക്കെ നിലവാരങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പരിശോധിക്കാം:


ചെറിയ പിടിവള്ളി ഉണ്ടായിരുന്നത് 8649 നിലവാരത്തിലാണ്. പക്ഷേ, മുങ്ങിച്ചാവാന്‍ നില്‍ക്കുന്നവന് കച്ചിത്തുരുമ്പും ധാരാളം. അത്രമാത്രമേ സപ്പോര്‍ട്ടിനെക്കുറിച്ച് പറയാനാവൂ. ഇതില്‍ താഴെയുള്ള ക്ലോസിങ് നിഫ്റ്റിയെ പിന്നീട് എത്തിക്കേണ്ടത് 853884868445 നിലവാരങ്ങളിലാണ്. ചൊവ്വാഴ്ച ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് ഹ്രസ്വകാല ട്രെന്‍ഡിനെ സ്വാധീനിക്കും. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞുവരുന്ന ബജറ്റിലേക്ക് ശ്രദ്ധ ഉടനെ മാറുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പിടിയില്‍നിന്ന് ഇടപാടുകാരുടെ ശ്രദ്ധ തിരിയും. ഉയര്‍ന്ന തലത്തില്‍, 8775 നിലവാരത്തിന് മുകളിലെങ്കിലും ക്ലോസ് ചെയ്യുക എന്നതാണ് ഒരു തിരിച്ചുവരവിന് ഏറ്റവും ആവശ്യം. അതല്ലെങ്കില്‍ സാമാന്യം നല്ല കറക്ഷന്‍ താഴേക്ക് നടത്തിയ ശേഷം ഒരു തിരിച്ചുവരവ് നടത്താനാകണം. ഒരു പ്രീബജറ്റ് റാലി വിപണിയില്‍ പ്രതീക്ഷിക്കുക തന്നെ ചെയ്യാം.


ഇപ്പോഴത്തെ നിലയില്‍, വന്‍ തിരിച്ചടി നേരിട്ട് നില്‍ക്കുന്ന ബാങ്കിങ് ഓഹരികളിലോ, അല്ലെങ്കില്‍ ഇതുവരെയും പിടിച്ചുനിന്ന ടെക്‌നോളജി ഓഹരികളിലോ ആണ് എന്തെങ്കിലും ഒരു മാജിക് പ്രതീക്ഷിക്കാവുന്നത്. മറ്റ് മേഖലകളില്‍, എഫ്എംസിജി ഓഹരികള്‍ക്കാണ് പിന്നെയും എന്തെങ്കിലും ചെയ്യാനാവുന്നത്.


ബി.ജെ.പി.യുടെ പരാജയത്തേക്കാള്‍ ആം ആദ്മി (ആപ്) പോലെ ഒരു കക്ഷിയുടെ വിജയത്തെയാണ് ഇടപാടുകാര്‍ ഭയപ്പെടുന്നത്. കറന്റ് ചാര്‍ജ്, വെള്ളക്കരം തുടങ്ങിയവ സൗജന്യമാക്കുന്നതിന് പുറമേ സൗജന്യമായി താമസസ്ഥലവും പ്രഖ്യാപിച്ച് സാധാരണക്കാരന്റെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കാന്‍ കേജ്‌രിവാളിന് ആയി. ഇത് തലവേദന ഉണ്ടാക്കാന്‍ പോവുന്നത് കേന്ദ്ര ബജറ്റിന്റെ അമരക്കാരനായ ധനമന്ത്രിക്ക് തന്നെയാവും. അതുകൊണ്ടുതന്നെ ഡല്‍ഹി ഫലം 'ആപ്പി'ന് അനുകൂലമായാല്‍, സാമ്പത്തിക പരിഷ്‌കരണ ചിന്താഗതിയില്‍ നിന്നും മാറ്റിപിടിച്ച്, ഒരു പോപ്പുലിസ്റ്റ് ചിന്താധാരയില്‍ എത്താന്‍ അദ്ദേഹം നിര്‍ബന്ധിതനാവും. സൗജന്യങ്ങളൊക്കെ എവിടെ നിന്ന് എടുത്തുകൊടുക്കുന്നു എന്ന് ചിന്തിക്കാന്‍ സാധാരണക്കാരന്‍ മെനക്കെടുകയില്ലല്ലോ. അങ്ങനെയെങ്കില്‍ മന്‍മോഹന്‍ സിങ്ങിന്റെ ഗതികേടിലേക്ക് മോദിയും എത്തിപ്പെടും. കാത്തിരുന്നു കാണാം എന്താണ് സംഭവിക്കുക എന്ന്.





കെയിന്‍ ഇന്ത്യ: 248 രൂപ നിലവാരത്തിനടുത്ത് കെയിന്‍ ഇന്ത്യ ഓഹരിയില്‍ നിക്ഷേപം പരിഗണിക്കാം. 233 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് നല്കുക. പ്രതീക്ഷിക്കാവുന്ന ലക്ഷ്യം 284 രൂപ നിലവാരമാണ്.

(നിയമപ്രകാരമുള്ള അറിയിപ്പ്: നിര്‍ദേശിച്ചിട്ടുള്ള ഓഹരിയില്‍ എന്റെ കക്ഷികള്‍ക്ക് നിക്ഷേപം ഉള്ളതാവാം. ഓഹരി നിക്ഷേപം ലാഭനഷ്ടങ്ങള്‍ക്ക് വിധേയമാണ്)

ഇമെയില്‍:











from kerala news edited

via IFTTT