ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള
Posted on: 09 Feb 2015
ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായ ഈ കലാമേളയില്‍ മലയാളികളികളും, ഗ്രേറ്റര്‍ ഷിക്കാഗോ നിവാസികളുമായ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. വര്‍ഷാവര്‍ഷം പങ്കാളിത്തം കൂടിവരുന്ന ഈ കലാമേള ഷിക്കാഗോയിലും സബര്‍ബിലും താമസിക്കുന്ന എല്ലാ മതസ്ഥരേയും ഒരൊറ്റ കുടക്കീഴില്‍ അണിചേര്‍ക്കുന്ന ഏകകലോത്സവമാണ്.
കലാമേളയുടെ സുഗമമായ നടത്തിപ്പിനായി ജിതേഷ് ചുങ്കത്ത് (2245229157), രഞ്ജന്‍ എബ്രഹാം (8472870661) സ്റ്റാന്‍ലി കളരിക്കമുറി (8478773316) എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായ് കമ്മറ്റി നിലവില്‍ വന്നു. പ്രസിഡന്റ് ടോമി അമ്പേനാട്ട്, സെക്രട്ടറി ബിജി സി മാണി, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ കലാമേള ഒരു ഉത്സവമാക്കി മാറ്റാന്‍ അഹോരാത്രം പ്രയത്‌നിക്കുന്നു.
കലാമേളയുടെ രജിസ്‌ട്രേഷന്‍ ഫോമുകള്‍ http://bit.ly/1KyPdTI ല്‍ നിന്നോ സംഘാടകരില്‍ നിന്നോ ലഭിക്കുന്നതാണ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 4. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സൗകര്യം വെബ് സൈറ്റില്‍ ലഭ്യമാണ്.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT