പ്രവാസി മലയാളി ഫെഡറേഷന്‍ യു.കെ യൂണിറ്റിനു നവനേതൃത്വം
Posted on: 08 Feb 2015
ബ്രിസ്‌റ്റോള്‍ (യു.കെ): പ്രവാസി മലയാളി ഫെഡറേഷന്‍ യു.കെ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.കെ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ സുദര്‍ശനന്‍ നായരുടെ നേതൃത്വത്തില്‍ ബ്രിസ്‌റ്റോള്‍ റ്റില്ലിങ് റോഡിലുള്ള സെന്റ് ജോണ്‍സ് ആംബുലന്‍സ് ഹാളില്‍ ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ടു കൂടിയ യോഗത്തില്‍ വച്ചാണ് 2015 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
അനീഷ് സുരേന്ദ്രന്‍ (ചെയര്‍മാന്‍), അജിത് മോഹന്‍ (വൈസ് ചെയര്‍മാന്‍), സഞ്ജീവ് എസ് (സെക്രട്ടറി), പ്രമോദ് പിള്ള (ജോ. സെക്രട്ടറി), അക്ഷയി നായര്‍ (ട്രഷറര്‍), കിഷ്യന്‍ പയ്യന (ജോ. ട്രഷറര്‍), സുരേഷ ബാബു (അക്കൗണ്ടന്റ്), ജയ് വാന്‍ (പി.ആര്‍.ഓ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതായി ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍മാന്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി എന്നിവര്‍ അറിയിച്ചു.
from kerala news edited
via IFTTT