Story Dated: Monday, February 9, 2015 10:27
മുംബൈ: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി വിപണിയില്‍ നിരാശ പടര്‍ത്തി. ബി.എസ്.ഇ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം താഴ്ന്നാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 286 പോയിന്റ് നഷ്ടത്തില്‍ 28,431ല്‍ എത്തി. നിഫ്റ്റി 77.85 പോയിന്റ് നഷ്ടത്തില്‍ 8,783.20ലാണ് വ്യാപാരം ആരംഭിച്ചത്.
റിയാലിറ്റി, ഓട്ടോ, മെറ്റല്‍, ബാങ്കിംഗ് ഓഹരികളിലെല്ലാം നഷ്ടം നേരിടുന്നുണ്ട്. കൂടാതെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് നേരിയ മൂല്യത്തകര്‍ച്ചയുണ്ടായതും വിപണിയില്‍ വിപരീത ഫലമാണ് സൃഷ്ടിച്ചത്. ഇന്ന് 62.05 എന്ന നിരക്കിലാണ് വിനിമയം ആരംഭിച്ചത്.
from kerala news edited
via IFTTT