Story Dated: Sunday, February 8, 2015 04:00
നാഗ്‌പൂര്‍: മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകനെ കാമുകിയുടെ കണ്‍മുന്നില്‍ വച്ച് കൊലപ്പെടുത്തി. ഗോലു എന്നറിയപ്പെടുന്ന വിനോദ് ഠാക്കൂറാണ് കൊല്ലപ്പെട്ടത്. നാഗ്‌പൂരിലെ വാര്‍ധ റോഡില്‍ വച്ച് ശനിയാഴ്‌ചയാണ് കൊലപാതകം നടത്തിയത്. വിനോദിന്റെ മുന്‍ സുഹൃത്തുക്കള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബിസിനസ് രംഗത്തെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം വിനോദിന്റെ കാറില്‍ കാമുകിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിയ സംഘം വാര്‍ധ്‌മാന്‍ നഗര്‍ മേഖലയിലേക്ക് രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം പുരേഗമിക്കുന്നു.
from kerala news edited
via IFTTT