121

Powered By Blogger

Sunday, 8 February 2015

യുവതീ-യുവാക്കളില്‍ ഭൂരിപക്ഷവും ആദ്യ പ്രണയം നെഞ്ചിലേറ്റുന്നവര്‍: സര്‍വേ









Story Dated: Sunday, February 8, 2015 06:27



mangalam malayalam online newspaper

ലണ്ടന്‍: പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരടെയും ദിനമായ വാലന്റൈന്‍ ദിനത്തോട്‌ അനുബന്ധിച്ച്‌ ചില പ്രണയ വാര്‍ത്തകള്‍. മുന്ന്‌ പേരില്‍ ഒരാള്‍ വീതം തങ്ങളുടെ ആദ്യ പ്രണയത്തിലേക്ക്‌ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ്‌ പുതിയ സര്‍വേകള്‍ വ്യക്‌തമാക്കുന്നത്‌.


'ദി ബെസ്‌റ്റ് ഓഫ്‌ മി' എന്ന പ്രണയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയിലാണ്‌ യുവതീ-യുവാക്കള്‍ തങ്ങളുടെ ആദ്യ പ്രണയത്തിന്‌ നല്‍കുന്ന പ്രാധാന്യം വ്യക്‌തമായത്‌. പഠനത്തിനായി തിരഞ്ഞെടുത്തവരില്‍ മൂന്നുപേരില്‍ ഒരാള്‍ വീതം തങ്ങളുടെ പഴയ പങ്കാളിയെ തിരികെ കിട്ടാന്‍ ആഗ്രഹിക്കുന്നവരാണത്രെ. കൂടാതെ നാല്‌ പേരില്‍ ഒരാള്‍ വീതം തങ്ങളുടെ ആദ്യ പങ്കാളിയുമായി സൗഹൃദം പുലര്‍ത്താനും ആഗ്രഹിക്കുന്നു.


ആദ്യ പ്രണയങ്ങള്‍ ഓരോരുത്തരിലും വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ്‌ പഠനങ്ങള്‍ വ്യക്‌തമാക്കുന്നത്‌. ചിലരുടെ മനസില്‍ അവ മുറിവുകള്‍ തീര്‍ക്കുമ്പോള്‍ മറ്റ്‌ ചിലര്‍ക്ക്‌ മധുരമുള്ള ഓര്‍മകളാണ്‌ സമ്മാനിക്കുന്നത്‌. ഈ കാരണങ്ങള്‍കൊണ്ട്‌ 12 ശതമാനം പേരും തങ്ങളുടെ ആദ്യ പങ്കാളിയെ നല്ല സുഹൃത്തായി കരുതുന്നതായും പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. ഇതില്‍ ചിലരാവട്ടെ തങ്ങളുടെ ഇപ്പോഴത്തെ പങ്കാളി അറിയാതെ പഴയ കാമുകന്‍/കാമുകിയുമായി രഹസ്യ ബന്ധം നിലനിര്‍ത്തുന്നവരാണ്‌.










from kerala news edited

via IFTTT