Story Dated: Sunday, February 8, 2015 05:06
പത്തനംതിട്ട : ബാര്‍കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയെ പരസ്യമായി പിന്തുണയ്‌ക്കുകയും സമുദായാംഗമായ ആര്‍. ബാലകൃഷ്‌ണപിള്ളയെ തള്ളിപ്പറയുകയും ചെയ്‌ത എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ പ്രമേയവുമായി കരയോഗങ്ങള്‍ വീണ്ടും രംഗത്തെത്തി. പത്തനംതിട്ട, കോന്നിത്താഴം,മൈലപ്ര കരയോഗങ്ങളാണ് സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചുകൊണ്ട് നിലവില്‍ രംഗത്തെത്തിയിരിക്കുന്നത്. ബാര്‍കോഴ സംബന്ധിച്ച് നടത്തിയ പ്രസ്‌താവനകള്‍ പിന്‍വലിച്ച് സുകുമാരന്‍ നായര്‍ മാപ്പ് പറയണമെന്നതാണ് പ്രമേയത്തിലെ ആവശ്യം. പിള്ളയെ തള്ളി മാണിയെ പിന്തുണച്ച നടപടി അപമാനകരമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മറ്റ് കരയോഗങ്ങളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കെ.എം മാണി മാന്യനായ വ്യക്‌തിയാണെന്നും ബാര്‍ കോഴ സംബന്ധിച്ച ആരോപണങ്ങള്‍ തെളിയും വരെ മാണിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പരസ്യമായി പ്രസ്‌താവിച്ചിരുന്നു. ബാലകൃഷ്‌ണപിള്ള കൈക്കൊള്ളുന്ന നിലപാടുകള്‍ക്ക് എന്‍.എസ്.എസുമായി യാതൊരു ബന്ധവും ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
from kerala news edited
via IFTTT