121

Powered By Blogger

Sunday, 8 February 2015

ഭവന നിര്‍മാണത്തിന് വെളിച്ചം പകര്‍ന്ന് എഞ്ചിനീയേര്‍സ് ഫോറം സെമിനാര്‍








ഭവന നിര്‍മാണത്തിന് വെളിച്ചം പകര്‍ന്ന് എഞ്ചിനീയേര്‍സ് ഫോറം സെമിനാര്‍


Posted on: 09 Feb 2015









ജിദ്ദ: എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേര്‍സ് ഫോറം 'ഭാവിയിലെയ്‌ക്കൊരു ഭവനം' സെമിനാര്‍ സംഘടിപ്പിച്ചു. 'അഫോര്‍ഡബിള്‍ ഹോംസ്' എന്ന വിഷയം മുഹമ്മദ് കുഞ്ഞിയും 'സോളാര്‍ എനര്‍ജി' എന്ന വിഷയം ഡോ.ശ്രീറാം കുമാറും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര പംക്തി ഏറെ വിജ്ഞാനപ്രദമായി. ബിജു ചാക്കോ, അബ്ദുള്‍ റഷീദ്, അബ്ദുള്‍ ഹമീദ്, എന്നിവരും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

പരിപാടിയില്‍ വെച്ച് എഞ്ചിനീയേഴ്‌സ് ഫോറം പ്രവാസി മലയാളി സമൂഹത്തിനു വേണ്ടി സൗജന്യ കണ്‍സള്‍ട്ടന്‍സി സെല്ലിനു രൂപംനല്‍കി. വീട് നിര്‍മ്മാണം മറ്റ് അനുബന്ധ എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ സംശയ നിവാരണത്തിനും വിദഗ്ധാഭിപ്രായത്തിനും രീിൗെഹസേലള@ഴാമശഹ.രീാ എന്ന ഇമെയിലിലൂടെ ഈ കണ്‍സള്‍ട്ടന്‍സി സെല്ലിനെ ബന്ധപ്പെടാവുന്നതാണ്. രക്ഷാധികാരി ഡോ.ഷൗക്കത്ത് അലി (കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി) സെല്ലിന്റെ പ്രവര്‍ത്തനാരംഭം ഔദ്യോഗികമായി നിര്‍വ്വഹിച്ചു.


നേരത്തെ കെ.ഇ.എഫ്. സംഘടനയെക്കുറിച്ചും ഇത്തരത്തിലുള്ള ഒരു പരിപാടിയി സംഘടിപ്പിക്കാനുള്ള പ്രചോദനത്തെക്കുറിച്ചും ഉപദേശക സമിതി അംഗം ഇഖ്ബാല്‍ പൊക്കുന്ന് സദസ്സില്‍ വിശദീകരിച്ചു. ജിദ്ദയിലെ സംഘടനകള്‍ അവസരം ഒരുക്കിയാല്‍ ഭവന നിര്‍മാണ ബോധവല്കരണ പരിപാടി അവതരിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.


മുഹമ്മദ് ബൈജു, സാബിര്‍ മുഹമ്മദ്, അബ്ദുള്‍ മജീദ്, മുഹമ്മദ് ഷാഹിദ്, ലുലു സൈനി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. റോഷന്‍ മുസ്തഫ സ്വാഗതവും ഇ.കെ. ഷിയാസ് നന്ദിയും പറഞ്ഞു. കെ.ഇ.എഫ്. സംഘടനയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന കേരളത്തില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ക്ക് 0597849256 എന്ന മൊബൈലില്‍ ജനറല്‍ സെക്രട്ടറി ഇ.കെ. ഷിയാസിനെ ബന്ധപ്പെടാവുന്നതാണ്.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT