121

Powered By Blogger

Wednesday, 18 December 2019

പാഠം 52: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് 2019 നല്‍കുന്ന പാഠം

പുതിയവർഷം തുടങ്ങുമ്പോൾ മിക്കവാറുംപേരും പിന്നോട്ടൊന്നു തിരിഞ്ഞുനോക്കും. പ്രത്യേകിച്ച് നിക്ഷേപകർ. 2019 വർഷം കടന്നുപോകുമ്പോൾ നഷ്ടമാണോ നേട്ടമാണോ വിവിധ ധനകാര്യ ആസ്തികൾ നൽകിയതെന്ന് പരിശോധിക്കുന്നത് ഉചിതമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് 2019ൽനിന്ന് ഗൗരവമേറിയ പാഠങ്ങൾ പഠിക്കാനുണ്ട്. പ്രധാനമായും അത് നഷ്ടസാധ്യതയുമായി ബന്ധപ്പെട്ടാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് ബദലായി പരിഗണിക്കുന്ന ഡെറ്റ് ഫണ്ടുകൾപോലും നിക്ഷേപകന് നഷ്ടംനൽകിയ വർഷമാണ് കടന്നുപോകുന്നത്. ഫണ്ടുകളുടെ ഓഫർ ഡോക്യുമെന്റുകൾ പരിശോധിച്ചുവേണം നിക്ഷേപം നടത്താനെന്ന് വീണ്ടുംവീണ്ടും അത് ഓർമപ്പെടുത്തുന്നു. ഡെറ്റ് നിക്ഷേപകരിൽ, പ്രത്യേകിച്ച് ക്രഡിറ്റ് റിസ്ക് ഫണ്ടിൽ നിക്ഷേപിച്ചവരാണ് നഷ്ടസാധ്യതയുടെ പാഠം പഠിച്ചത്. താരതമ്യേന നഷ്സാധ്യതയില്ലെന്നുതന്നെ പറയാവുന്ന അൾട്ര ഷോട്ട് ടേം ഫണ്ടുകൾ, ഷോട്ട് ടേം ഫണ്ടുകൾ എന്നിവയിലെ നിക്ഷേപകരും നഷ്ക്കണക്കുകൾ കണ്ട് ഞെട്ടി. എഫ്എംപിയിലെ നിക്ഷേപകർ പ്രത്യേകിച്ചും. നേരിയ നഷ്ടസാധ്യതപോലുമില്ലാത്ത ലിക്വിഡ് ഫണ്ടിലെ നിക്ഷേപകർക്കുപോലും അതിൽ വിശ്വാസമില്ലാതായി. വൈകിയാണെങ്കിലും അവർ ഇപ്പോൾ അന്വേഷിക്കുന്നത് ഓവർനൈറ്റ് ഫണ്ടുകളുടെ സാധ്യതകളെക്കുറിച്ചാണ്. പരിഹാരം ഡെറ്റ് ഫണ്ടുകളിൽതന്നെ നഷ്ടസാധ്യതയുള്ള ക്രഡിറ്റ് റിസ്ക് ഫണ്ട്, ലോങ് ടേം ഡെറ്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം, താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ്, അൾട്ര ഷോട്ട് ഡ്യൂറേഷൻ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. കൂടുതൽ തുക നിക്ഷേപിക്കുന്നുണ്ടെങ്കിൽ ഒന്നിലധികം വൻകിട എഎംസികളുടെ സ്കീമുകളിൽ നിക്ഷേപിക്കാം. ഇതുകൊണ്ടും നഷ്ടസാധ്യത തീരെയില്ലെന്ന് പറയാനാവില്ലെന്ന് മനസിലാക്കുക. ഒറ്റഫണ്ടിൽ നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന നഷ്ടസാധ്യത ഒഴിവാക്കാമെന്നുമാത്രം. മിഡ്ക്യാപും സ്മോൾക്യാപും 2017-2018 വർഷങ്ങളിൽ മികച്ച നേട്ടം സമ്മാനിച്ച മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ 2019ൽ കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കിയത്. നഷ്ടസാധ്യത മുന്നിൽകാണാതെ, അപ്പോഴത്തെ മികച്ച നേട്ടംമാത്രം നോക്കി കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപിച്ചവർ കനത്ത നഷ്ടം രുചിച്ചറിഞ്ഞു. അടുത്തകാലത്തൊന്നും തിരിച്ചുവരവിനുള്ള സാധ്യതകൾ ഈ ഫണ്ടുകൾ നൽകുന്നില്ലെന്ന് മനസിലാക്കുക. ഇനിയെന്തുചെയ്യുമെന്നുചോദിച്ച് നിരവധി നിക്ഷേപകരാണ് ഇ-മെയിൽവഴി അന്വേഷണം നടത്തുന്നത്. അവർക്കുള്ള ആദ്യത്തെ മറുപടി ഇതാണ്, കഴിഞ്ഞകാലത്തെ നേട്ടം മാത്രം നോക്കി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കരുത്. അവയിലെ റിസ്ക് കൂടി കണക്കിലെടുക്കണം. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഓരോ സ്കീമിനും നഷ്ടസാധ്യതയിൽ വ്യത്യാസമുണ്ട്. ഓഫർ ഡോക്യുമെന്റ് വായിച്ച് മനസിലാക്കിയതിനുശേഷംവേണം നിക്ഷേപം നടത്താൻ. നിക്ഷേപിക്കുന്ന സമയത്തെ നേട്ടംകാണുമ്പോൾ റിസ്ക് എടുക്കാനുള്ള ശേഷി പാടെ മറക്കുന്നതാണ് ഇത്തരം അപകടത്തിൽ ചാടാനിടയാക്കുന്നത്. നഷ്ടസാധ്യത കൂടുംതോറും മികച്ച നേട്ടവും പ്രതീക്ഷിക്കാം; അതിന് ക്ഷമയോടെ കാത്തിരിക്കണമെന്നുമാത്രം. അടുത്തകാലത്തൊന്നും ആവശ്യമില്ലാത്ത തുകമാത്രം ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുക. ചെറിയ നഷ്ടംസംഭവിച്ചാൽപോലും മനസാന്നിധ്യത്തോടെ നേരിടാൻ കഴിയില്ലെങ്കിൽ ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുത്. ഇത്തരക്കാർക്ക് താരതമ്യേന നഷ്സാധ്യത കുറഞ്ഞ ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. തരക്കേടില്ലാത്ത ആദായം ലാർജ് ക്യാപ് 2019ൽ നൽകിയതായി കാണാം. പരിഹാരം ഓരോ മ്യൂച്വൽ ഫണ്ട് സ്കീമുകൾക്കും അതിന്റേതായ നഷ്ടസാധ്യതയുണ്ട്. അത് മുന്നിൽ കണ്ടുവേണം. നിക്ഷേപിക്കാൻ. നിക്ഷേപ സമയത്തെ നേട്ടംമാത്രം കണക്കിലെടുത്താൽപോരാ. മിഡ്ക്യാപ്-സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഏഴുമുതൽ പത്തുവർഷമെങ്കിലും മുന്നിൽകാണണം. അതായത് ഇത്രയും വർഷങ്ങൾക്കപ്പുറമുള്ള ലക്ഷ്യത്തിനായിരിക്കണം ഈ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടത്. അതുമാത്രമല്ല എസ്ഐപി രീതിയിൽ നിക്ഷേപിക്കുകയും വേണം. ശ്രദ്ധിക്കാൻ: നിക്ഷേപിക്കുംമുമ്പ് വിശ്വസ്തരായ സാമ്പത്തിക ആസൂത്രകരുടെ ഉപദേശം തേടുക. അല്ലെങ്കിൽ മികച്ച രീതിയിൽ ഗൃഹപാഠം ചെയ്ത് പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ചശേഷം നിക്ഷേപം നടത്തുക. feedback to: antonycdavis@gmail.com

from money rss http://bit.ly/2PTlKxw
via IFTTT