Story Dated: Thursday, January 15, 2015 01:19
തിരുവനന്തപുരം : പത്താം ക്ലാസുകാരിയായ പ്രേമം നടിച്ച് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍. കുളത്തൂര്‍ ആറ്റിന്‍കുഴി ചിറയില്‍ വീട്ടില്‍ അജീഷിനെ(27) യാണ് ശ്രീകാര്യം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ചെമ്പഴന്തി സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌ക്കൂളില്‍ പോയശേഷം മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അജീഷിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്ലംബര്‍ തൊഴിലാളിയാണ് ഇയാള്‍. പ്രാഥമിക വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അജീഷിനെ പോലീസ് അറസ്‌റ്റുചെയ്‌തു.
from kerala news edited
via IFTTT