Story Dated: Thursday, January 15, 2015 02:16
കോഴിക്കോട്/ കൊച്ചി: കോഴിക്കോട്, എറണാകുളം സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന് മുന്‍തൂക്കം. കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി.മോഹനനെയും എറണാകുളത്ത് പി. രാജീവ് എം.പിയെയും തെരഞ്ഞെടുത്തു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആരോപണം നേരിട്ട മോഹനന് പാര്‍ട്ടി നല്‍കിയ പിന്തുണ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനം.
ടി.പി രാമകൃഷ്ണന്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്. നാല്പതംഗ ജില്ലാ കമ്മിറ്റിയില്‍ ഒരാളെ ഒഴിവാക്കി. അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എം.ഗിരീഷ്, ചന്തു മാസ്റ്റര്‍, പി.കെ പ്രേംനാഥ്, വിശ്വനാഥന്‍, പുഷ്പജ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പ്രായാധിക്യം മൂലം എം. കേളപ്പനെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.
കൊച്ചി: എറണാകുളം ജില്ലാ സമ്മേളനത്തില്‍ വി.എസ് പക്ഷത്തിന്റെ മേല്‍ക്കോയ്മ നഷ്ടമായി. വി.എസ് പക്ഷത്തെ പ്രമുഖരെ ഒതുക്കി ജില്ലാ കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷം ഭൂരിപക്ഷം പിടിച്ചെടുത്തു. പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ പി. രാജീവ് ആണ് പുതിയ സെക്രട്ടറി. നിലവില്‍ രാജ്യസഭാംഗമായ രാജീവ് പാര്‍ലമെന്ററി നടപടികളിലും പൊതുരംഗത്തും സജീവമാണ്. തൃശൂര്‍ സ്വദേശിയായ രാജീവ് വിദ്യാഭ്യാസ കാലം മുതല്‍ എറണാകുളത്താണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനങ്ങളിലൂടെയാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നത്.
ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ മുതിര്‍ന്ന അംഗം സരോജിനി ബാലാനന്ദനെ ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് അവര്‍ സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് തിരിച്ചുപോയി.
ഒളികാമറ വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട കെ.എസ് ചാക്കോച്ചനെയും ഗോപി കോട്ടമുറിയ്ക്കലും ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി.
from kerala news edited
via IFTTT