Story Dated: Friday, January 16, 2015 11:50
മുംബൈ: മുംബൈ വിമാനത്താവള ടെര്‍മിനലിലെ ശൗചാലത്തില്‍ വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്.ഐ.എസ്) പേരില്‍ ഭീഷണി സന്ദേശം. റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. വ്യാഴാഴ്ച ടെര്‍മിനല്‍ ഒന്നിലെ പുരുഷന്മാരുടെ രണ്ട് വാഷ്‌റൂമുകളുടെ ചുമരുകളിലാണ് സന്ദേശം കാണപ്പെട്ടത്. എയര്‍ ഇന്ത്യ, ഗോ എയര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നതാണ് ടെര്‍മിനല്‍ ഒന്ന്. നേരത്തെ ഈ മാസം ആറിന് ടെര്‍മിനല്‍ രണ്ടിലെ വാഷ്‌റൂമില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. ജനുവരി 10ന് ആക്രമണം നടത്തുമെന്നായിരുന്നു അന്നത്തെ ഭീഷണി.
അറൈവല്‍ സെക്ഷനിലെ വിഐപി ലോഞ്ചിനും എയര്‍ ഇന്ത്യ ഓഫീസനു സമീപമുള്ള സ്റ്റാഫ് ഗേറ്റിലുമുള്ള വാഷ്‌റൂമുകളിലാണ് ഇന്നലെ വൈകിട്ട് ആറരയോടെ സന്ദേശങ്ങള്‍ കണ്ടെത്തിയത്. 'ISIS 26/01/2015 is BOM ok' എന്നാണ് ഇവയില്‍ ഒരു സന്ദേശം. രണ്ടാമത്തെ സന്ദേശം വ്യക്തമല്ല.
from kerala news edited
via IFTTT