Story Dated: Friday, January 16, 2015 09:52
പാരീസ്: മറ്റുള്ളവരുടെ മത വിശ്വാസത്തെ ഹനിക്കുന്നതാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെങ്കില്‍ അതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മയെ തല്ലിയാല്‍ പ്രതികരിക്കാത്ത ആള്‍ക്കാരുണ്ടോയെന്നും പോപ്പ് ചോദിച്ചു. ഫ്രഞ്ച് ആക്ഷേപഹാസ്യ മാധ്യമം ചാര്‍ളി ഹെബ്‌ഡോയ്‌ക്കെതിരേ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് പോപ്പിന്റെ പ്രതികരണം.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന രീതിയിലാകരുത്. അതേസമയം തന്നെ മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ആളെ കൊല്ലുന്നതും ശരിയായ പ്രവര്‍ത്തിയല്ലെന്നും അക്രമത്തെ മതം കൊണ്ടു ഒരിക്കലും ന്യായീകരിക്കരുതെന്നും പറഞ്ഞു. ഫ്രഞ്ച് മാധ്യമത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്‌ട്ര സമൂഹത്തിലെ ബഹുഭൂരിപക്ഷവും രംഗത്ത് വന്നപ്പോഴാണ് മാസികയുടെ നയത്തെ പോപ്പ് പരോക്ഷമായി വിമര്‍ശിച്ചത്.
മതങ്ങളെയും ഇതര മതങ്ങളെയും മോശമായി പരാമര്‍ശിക്കുന്ന അനേകരുണ്ട്. തമാശയ്‌ക്കാണ് അവര്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും മറ്റുള്ളവരുടെ മതങ്ങളെ ഒരു വിനോദമാക്കി എടുക്കുകയാണ് അവര്‍ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തികള്‍ പ്രകോപനപരമാണ്. അവര്‍ക്ക് എന്തുസംഭവിക്കുമോ അതേ സംഭവിച്ചുള്ളൂ. പാരീസ് അക്രമത്തിന്റെ പശ്‌ചാത്തലത്തില്‍ ആക്രമണ സാധ്യത ഉണ്ടാകാനിടയുണ്ടെന്ന വാര്‍ത്ത വത്തിക്കാന്‍ തള്ളി. ഇക്കാര്യത്തില്‍ കരുതല്‍ എടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു ഭീഷണി ഇതുവരെയില്ലെന്ന് അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT