121

Powered By Blogger

Thursday, 15 January 2015

ഒബാമയുടെ സന്ദര്‍ശനവേളയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യത









Story Dated: Thursday, January 15, 2015 02:34



mangalam malayalam online newspaper

ശ്രീനഗര്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. വിദഗ്ധ പരിശീലനം ലഭിച്ച ഇരുനൂറില്‍ ഏറെ തീവ്രവാദികളാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് തയ്യാറായിരിക്കുന്നത്. പിര്‍ പാഞ്ചല്‍ റേഞ്ചില്‍ 36 കേന്ദ്രങ്ങളിലായാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. ഒബാമയുടെ പര്യടനത്തിനു മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യമാക്കി ആക്രമണമാണ് ഇവരുടെ പദ്ധതിയെന്നും ജനറല്‍ ഓഫീസര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.എച്ച് സിംഗ് മുന്നറിയിപ്പ് നല്‍കി.


പാകിസ്താനില്‍ നിന്ന് പരിശീലനം ലഭിച്ച തീവ്രവാദികളാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. സ്‌കൂളുകളും സാധാരണക്കാരുമാണ് ഇവരുടെ ലക്ഷ്യം. തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനായി 15 ഓളം ക്യാംപുകളാണ് പിര്‍ പാഞ്ചല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പാക് തീവ്രവാദികളുടെ എല്ലാ നീക്കങ്ങളും തകര്‍ക്കാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കശ്മീരിലെ സോപിയനില്‍ പുലര്‍ച്ചെ രണ്ടു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലഫ്. ജനറല്‍ കെ.എച്ച് സിംഗിന്റെ മുന്നറിയിപ്പ്










from kerala news edited

via IFTTT