121

Powered By Blogger

Thursday, 15 January 2015

സ്വര്‍ണക്കടത്ത്: സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി









Story Dated: Friday, January 16, 2015 10:22



mangalam malayalam online newspaper

കൊച്ചി: നെടമ്പാശേരി വിമാനത്താവളം വഴി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തിയ കേസില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാണ് അന്വേഷണം. ഇന്നലെ സ്വര്‍ണക്കടത്തിനിടെ പിടിയിലായ രണ്ട് എസ്.ഐമാര്‍ക്കും നാളുകളായി സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയ്ക്ക് ലഭിച്ച വിവരം. വിമാനത്താവള സുരക്ഷ ഇന്റലിജന്‍സ് ബ്യുറോയുടെ കൂടി പരിധിയില്‍ വരുന്നതിനാലാണ് സംസ്ഥാന പോലീസിന്റെ് അന്വേഷണത്തിനു പുറമേ സി.ബി.ഐയും അന്വേഷണത്തിന് തീരുമാനിച്ചത്.


അറസ്റ്റിലായ എസ്.ഐമാര്‍ ലക്ഷങ്ങള്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് കൈക്കൂലിയായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഒരു കിലോ സ്വര്‍ണത്തിന് 50,000 രൂപയാണ് ഇവര്‍ക്കുള്ള പടി. ഇന്നലെ പിടിയിലായ സംഘം 30 തവണ വിദേശ പര്യടനം നടത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഓരോ തവണയും അഞ്ചു കിലോ സ്വര്‍ണമെങ്കിലും ഇവര്‍ കടത്തിയിരുന്നു. അതുവഴി രണ്ടര ലക്ഷം വരെ എസ്.ഐമാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ മറ്റ് പാരിതോഷികങ്ങളും കൈപ്പറ്റിയിട്ടുണ്ട്. എസ്.ഐ മനുവിന്റെ ബാക്ക് അക്കൗണ്ടുകളും ലോക്കറും മരവിപ്പിക്കാന്‍ സി.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


നെടുമ്പാശേരി വിമാനത്താവളം വഴി ഈ സംഘം പതിവായി സ്വര്‍ണം കടത്തുന്നതായി നേരത്തെ സുചന ലഭിച്ചിരുന്നു. തിരക്കേറിയ സമയത്താണ് സംഘം സവര്‍ണവുമായി എത്തിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പുറത്തുകടത്തുന്നത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിച്ചതും എസ്.ഐമാര്‍ പിടിയിലായതും.










from kerala news edited

via IFTTT