121

Powered By Blogger

Thursday, 15 January 2015

ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് വാര്‍ത്ത








ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് വാര്‍ത്ത


Posted on: 16 Jan 2015







കൊച്ചി: നോര്‍ക്കയുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും ആഭിമുഖ്യത്തില്‍ കൊച്ചി ലീ മെറീഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന ആഗോള മലയാളി പ്രവാസി സംഗമം (ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ്) ജനവരി 16 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. നോര്‍ക്ക മന്ത്രി കെ.സി. അധ്യക്ഷത വഹിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം പ്രതിനിധികള്‍ എത്തുന്നുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളും, പുനരധിവാസവും, യാത്രാപ്രശ്‌നങ്ങളും, നിക്ഷേപ സാധ്യതകളും അടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.


ഗള്‍ഫ് മലയാളികള്‍ക്കായി ഉച്ച കഴിഞ്ഞ് 2.30 ന് പ്രത്യേക ചര്‍ച്ച ഒരുക്കിയിട്ടുണ്ട്. സംസ്ഥാന തൊഴില്‍ വകുപ്പുമന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. വിദേശ മലയാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ചയാണ് ഇത്തവണത്തെ സവിശേഷതയെന്നും ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.


ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യു.കെ., യു.എസ്.എ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യമായി, വിദേശത്തുള്ള മലയാളി വനിതകള്‍ക്ക് മാത്രമായി ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റില്‍ പ്രത്യേക സെഷന്‍ തന്നെയുണ്ട്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 നാണ് സമാപനസമ്മേളനം.





വാര്‍ത്ത അയച്ചത് : കെ.വി.എ.ഷുക്കൂര്‍












from kerala news edited

via IFTTT