121

Powered By Blogger

Monday, 29 December 2014

പിക്കറ്റ് 43 ട്രെയിലര്‍ പുറത്തിറങ്ങി











പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പിക്കറ്റ് 43'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ പിക്കറ്റ് 43 എന്ന ഔട്ട്‌പോസ്റ്റില്‍ കാവലിന് നിയോഗികക്കപ്പെടുന്ന ഹവീല്‍ദാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

അതിര്‍ത്തിയില്‍ ഇരുവശത്തുമുള്ള ഔട്ട്‌പോസ്റ്റുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യയുടെയും പാക്കിസ്താന്റെയും രണ്ടു പട്ടാളക്കാര്‍ക്കിടയില്‍ ഉടലെടുക്കുന്ന സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പാക് പട്ടാളക്കാരനായി ഹിന്ദി നടന്‍ ജാവേദ് ജഫ്രി എത്തുന്നു.




രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, ഹരീഷ് പെരടി, ശോഭ മോഹന്‍, അംഗന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. ജോമോന്‍ ടി ജോണ്‍ ആണ് പിക്കറ്റ് 43 യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം രതീഷ് വേഗ. ചിത്രം ജനുവരി ഒമ്പതിന് റിലീസാകും.









from kerala news edited

via IFTTT