Story Dated: Sunday, December 28, 2014 02:00
കാസര്‍ഗോഡ്: സ്വന്തം നാടിന്റെ ഗ്രാമഭംഗി ഹൃദയത്തില്‍ നിന്നെടുത്തെഴുതി സംസ്‌ഥാനതല ഇംഗ്ലീഷ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ക്യാമ്പില്‍ സ്‌നേഹമോള്‍ വേറിട്ടതായി . ശാന്തമായി ഒഴുകുന്ന അരയിപ്പുഴയും പച്ചപിടിച്ച് നില്‍ക്കുന് ഇടനാടന്‍ ചെങ്കല്‍കുന്നുകളും അവിടത്തെ ഉത്സവങ്ങളും തൊട്ട് പൂമ്പാറ്റകള്‍ വരെ സ്‌നേഹ പകര്‍ന്ന ഇംഗ്ലീഷ് കവിത വരികളിലെ വിഷയമായി. സംസ്‌ഥാന ഇംഗ്ലീഷ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ അരയി ഗവ. യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച കവിത ക്യാമ്പില്‍ സംസ്‌ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ് പങ്കെടുത്തത്. വിദ്യാലയത്തിലെ ഇംഗ്ലീഷ് ലാംഗ്വേജ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. ആകാശത്തെക്കുറിച്ചെഴുതിയ ഹബിബ, വിദ്യ, അഭിജിത്ത്, അശ്വിന്‍കൃഷ്‌ണ, വിനു, മര്‍ജാന, കീര്‍ത്തന തുടങ്ങിയവരുടെ കവിതകളും ഒന്നിനോടൊന്ന് മികവുറ്റതായി. സംസ്‌ഥാന പരിശീലകന്‍ കെ.വി രവീന്ദ്രന്‍ ക്യാമ്പ് നിയന്ത്രിച്ചു. സമാപന സമ്മേളനത്തില്‍ ഡോ. പി.കെ. ജയരാജ്, കൊടക്കാട് നാരായണന്‍ മാസ്‌റ്റര്‍, വി.കെ സുരേഷ്‌ബാബു, ശോഭന കൊഴുമ്മല്‍ , വി. രാജന്‍, കെ. അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
from kerala news edited
via IFTTT